Home-bannerKeralaNews

കാട്ടുതീ അണയ്ക്കുന്നതിനിടെ പരിക്കേറ്റ വനപാലകൻ ശങ്കരനും മരിച്ചു. മരണ സംഖ്യ മൂന്നായി

കാട്ടുതീ അണയ്ക്കുന്നതിനിടെ പരിക്കേറ്റു ചികിത്സയിൽ ആയിരുന്ന വനപാലകൻ ശങ്കരൻ മരിച്ചു. ഇതോടെ മരിച്ച വനപാലകരുടെ എണ്ണം മൂന്നായി. താത്കാലിക ഫോറസ്ററ് ട്രൈബൽ വാച്ചർ ആണ് ഇദ്ദേഹം

വടക്കാഞ്ചേരി ഫോറസ്‌റ്റ്‌ റേഞ്ചിലെ പൂങ്ങോട്‌ സ്‌റ്റേഷനിലെ ആദിവാസി വാച്ചറായ വാഴച്ചാല്‍ സ്വദേശി ദിവാകരന്‍ (43), താല്‍ക്കാലിക വാച്ചറായ കൊടുമ്പ് സ്വദേശി എടവണ്ണ വളപ്പില്‍ വേലായുധന്‍ (63), താല്‍ക്കാലിക വാച്ചറായ കൊടുമ്പ് സ്വദേശി ശങ്കരന്‍ (48) എന്നിവരാണു മരിച്ചത്‌.

ഇന്നലെ വൈകിട്ട്‌ അഞ്ചരയോടെയാണു സംഭവം. ഹിന്ദുസ്‌ഥാന്‍ ന്യൂസ്‌ പ്രിന്റിന്റെ അക്കേഷ്യത്തോട്ടത്തില്‍നിന്ന്‌ ഇന്നലെ ഉച്ചമുതല്‍ തീയും പുകയും ഉയരുന്നുണ്ടായിരുന്നു. തീയണയ്‌ക്കാനുള്ള ശ്രമത്തിനിടെ മൂന്നുപേരും നടുവിലകപ്പെട്ടു. ഷൊര്‍ണൂരില്‍നിന്നെത്തിയ അഗ്നിരക്ഷാസേനയും ചെറുതുരുത്തിയില്‍നിന്നു വന്ന പോലീസും നാട്ടുകാരും ചേര്‍ന്നാണു രക്ഷാപ്രവര്‍ത്തനം നടത്തിയത്‌. പലര്‍ക്കും ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ടു.

കാട്ടിനുള്ളിലേക്കു പടര്‍ന്നുപിടിച്ച തീ അണയ്‌ക്കാനുള്ള ശ്രമം രാത്രി വൈകിയും തുടരുകയാണ്‌. കലക്‌ടര്‍, തഹസില്‍ദാര്‍ എന്നിവര്‍ തീപിടിത്തമുണ്ടായ സ്‌ഥലത്തും മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലും എത്തിയിരുന്നു.ദിവാകരന്റെയും വേലായുധന്റെയും മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജ്‌ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. കാര്‍ത്യായനിയാണു വേലായുധന്റെ ഭാര്യ. മക്കള്‍: സുബീഷ്‌, അനിലന്‍, സുബിത. മരുക്കള്‍: സ്‌മിത, വിജയന്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker