KeralaNews

‘ചേച്ചി ക്ഷമിക്കണം’ കണ്ണില്‍ മുളകുപൊടി വിതറി മോഷ്ടിച്ച മാല കുടുംബസമേതമെത്തി തിരികെ നല്‍കി മോഷ്ടാവ്

കൊച്ചി: സ്വര്‍ണമാല പൊട്ടിച്ചു കടന്ന മോഷ്ടാവ് ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം എത്തി മാല തിരികെ നല്‍കി. മൂവാറ്റുപുഴ രണ്ടാര്‍ പുനത്തില്‍ മാധവിയുടെ മാല മോഷ്ടിച്ച വിഷ്ണുപ്രസാദ് (29) ആണ് ഭാര്യയെയും രണ്ട് കുഞ്ഞുങ്ങളെയും കൂട്ടി എത്തിയത്. കുടുംബത്തോടൊപ്പം എത്തി മാപ്പപേക്ഷിച്ചതോടെ തിരിച്ചുപോകാന്‍ 500 രൂപ വണ്ടിക്കൂലി വീട്ടമ്മ തന്നെ നല്‍കി.

ജനുവരി 29നു വൈകിട്ട് അഞ്ച് മണിയോടെയാണ് രണ്ടാര്‍കരയില്‍ വീടിനോടു ചേര്‍ന്നു പലചരക്കു കട നടത്തുകയായിരുന്ന മാധവിയുടെ കടയില്‍ സാധനങ്ങള്‍ വാങ്ങാനെന്ന വ്യാജേന വിഷ്ണുപ്രസാദ് എത്തിയത്. മാധവിയുടെ കണ്ണില്‍ മുളകുപൊടി വിതറി കഴുത്തില്‍ കിടന്നിരുന്ന ഒന്നര പവന്റെ മാല പൊട്ടിച്ചെടുത്ത് വിഷ്ണുപ്രസാദ് കടന്നു. തടയാന്‍ ശ്രമിക്കുന്നതിനിടെ ഇയാളുടെ മൊബൈല്‍ ഫോണ്‍ താഴെവീണു.

ഫോണില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മോഷ്ടാവിനെ തിരിച്ചറിഞ്ഞ പൊലീസ് ഇയാളെ തിരക്കി വീട്ടില്‍ എത്തിയപ്പോള്‍ ഫോണില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മോഷ്ടാവ് കുടുംബവുമായി തമിഴ്‌നാട്ടിലേക്കു കടന്നിരുന്നു. ”കുഞ്ഞുങ്ങള്‍ക്കു മരുന്നു വാങ്ങാന്‍ മറ്റൊരു മാര്‍ഗവും കാണാത്തതിനാലാണ് ചേട്ടന്‍ ഇങ്ങനെയൊരു കടുംകൈ ചെയ്തത്. ചേച്ചി ക്ഷമിക്കണം” എന്നു പറഞ്ഞു ഭര്‍ത്താവ് മോഷ്ടിച്ച മാല തിരികെ നല്‍കിയത് ഭാര്യയായിരുന്നു.

എന്നാല്‍ പോലീസിനെ അറിയിക്കാതിരിക്കാന്‍ കഴിയില്ലെന്നു ബന്ധുക്കളും സമീപവാസികളും അറിയിച്ചു. തുടര്‍ന്ന് വിഷ്ണുപ്രസാദിന്റെ ഭാര്യയെയും കുട്ടികളെയും സുരക്ഷിതമായി വീട്ടില്‍ എത്തിക്കാന്‍ അവര്‍ തന്നെ വാഹനം ഏര്‍പ്പാടാക്കി. പോലീസ് എത്തി വിഷ്ണുപ്രസാദിനെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button