CrimeKeralaNews

കായംകുളത്ത് ഗുണ്ടാവിളയാട്ടം; യുവാവിനെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി

ആലപ്പുഴ: കായംകുളത്ത് പട്ടാപ്പകല്‍ ഗുണ്ടാവിളയാട്ടം. യുവാവിനെ തട്ടിക്കൊണ്ടുപോകുകയും വടിവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. കൃഷ്ണപുരം സ്വദേശി അരുണ്‍ പ്രസാദിനാണ് മര്‍ദനമേറ്റത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മൂന്നുപേര്‍ അറസ്റ്റിലായിട്ടുണ്ട്.

സംഘത്തിലൊരാളുടെ ഫോണ്‍ പോലീസിന് കൈമാറി എന്നാരോപിച്ചാണ് യുവാവിനെ തട്ടിക്കൊണ്ടുപോകുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. നിന്നെ വെട്ടി റെഡിയാക്കുമെന്നും കൊലക്കേസൊന്നുമല്ല ജാമ്യം കിട്ടുമെന്നും പ്രതികള്‍ പറയുന്നത് വീഡിയോയിലുണ്ട്.

റെയില്‍വേ പാളത്തിൽ കൊണ്ടുപോയാണ് അരുണിനെ സംഘം ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തത്. ഫോണും വാച്ചും തട്ടിയെടുത്തു. വടിവാള്‍ കാണിച്ച് യുവാവിനെ ചോദ്യംചെയ്യുന്നതും അസഭ്യവര്‍ഷം നടത്തുന്നതും ദൃശ്യങ്ങളിലുണ്ട്.

സംഭവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൃഷ്ണപുരം സ്വദേശികളായ അനൂപ് ശങ്കര്‍, അഭിമന്യു, പത്തിയൂര്‍ സ്വദേശി അമല്‍ എന്നിവരാണ് പിടിയിലായത്. ഇവര്‍ സ്ഥിരം കുറ്റവാളികളാണെന്ന് പോലീസ് പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button