‘സ്നേഹിക്കാനും ജീവിക്കാനും പഠിപ്പിച്ച വ്യക്തി’മയോനിയെ ചേർത്തുപിടിച്ച് ഗോപി സുന്ദർ!ഫോട്ടോ വൈറൽ
കൊച്ചി: സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ സൈബർ ആക്രമണങ്ങൾ നേരിടുന്ന സെലിബ്രിറ്റിയാണ് സംഗീത സംവിധായകൻ ഗോപി സുന്ദർ. അദ്ദേഹത്തിന്റെ വ്യക്തിജീവിത്തതിലെ കാര്യങ്ങളാണ് സദാചാരക്കാരെ പ്രകോപിപ്പിക്കാറുള്ളത്. കമന്റിൽ അതിരൂക്ഷമായ അധിക്ഷേപങ്ങളാണ് ഇക്കൂട്ടർ നടത്താറുള്ളത്. എന്നാൽ ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം പേജിൽ പുതിയൊരു ചിത്രം പങ്കുവെയ്ക്കപ്പെട്ടിട്ടുണ്ട്. കമന്റ് ബോക്സ് ഓഫ് ചെയ്താണ് ചിത്രം. മയോനി എന്ന പ്രിയ നായർ ആണ് ഗോപി സുന്ദറിനെ ടാഗ് ചെയ്ത് ചിത്രം പങ്കിട്ടത്.
‘ഞാൻ സ്നേഹിക്കുന്ന ഒരാളുമൊത്തുള്ള സന്തോഷകരമായ നിമിഷങ്ങൾ, സ്നേഹം എന്താണെന്നും എങ്ങനെ ജീവിക്കണമെന്നും എന്നെ പഠിപ്പിച്ച വ്യക്തി’, മയോനി പോസ്റ്റിൽ കുറിച്ചു. അതേസമയം പോസ്റ്റിന് താഴെ കമന്റിടാൻ ഇല്ലാത്തതിനാൽ പലരും ഗോപി സുന്ദറിന്റെ മറ്റ് ഫോട്ടോകൾക്ക് താഴെ കമന്റ് ചെയ്യുന്നുണ്ട്. പുതിയ ആളെ കിട്ടി അല്ലേ എന്ന തരത്തിലാണ് അധിക്ഷേപങ്ങൾ. ഇതിനോടൊന്നും പക്ഷേ ഗോപി സുന്ദർ പ്രതികരിച്ചിട്ടില്ല.
ഗായിക അമൃത സുരേഷുമായുള്ള പ്രണയം ഗോപി സുന്ദർ അവസാനിപ്പിച്ചെന്ന അഭ്യൂഹങ്ങൾക്കിടെയാണ് പ്രിയ നായർക്കൊപ്പമുള്ള ഗോപി സുന്ദറിന്റെ ചിത്രങ്ങൾ ചർച്ചയായത്. പല അവസരങ്ങളിലും പ്രിയയെ ടാഗ് ചെയ്തും ഒരുമിച്ചുള്ളതുമായ ചിത്രങ്ങൾ ഗോപി സുന്ദർ പങ്കുവെച്ചിട്ടുണ്ട്. ഇതോടെ ഗോപിയുടെ പുതിയ പ്രണയം എന്ന തരത്തിലായിരുന്നു ചിലരുടെ കമന്റുകൾ. എന്നാൽ ഇത്തരത്തിലുള്ള ഒരു കമന്റുകളോടും ഗോപി സുന്ദറോ പ്രിയയോ പ്രതികരിച്ചിട്ടില്ല.
അതേസമയം ഗായിക അമൃത സുരേഷുമായി വേർപിരിഞ്ഞോ എന്നും ഗോപി സുന്ദർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അമൃത സുരേഷും ഇതിനോട് പ്രതികരിച്ചിട്ടില്ല. 2022ലായിരുന്നു ഗോപി സുന്ദറുംഗായിക അമൃത സുരേഷും പ്രണയം വെളിപ്പെടുത്തിയത്. അഭയ ഹിരണ്മയിയുമായുള്ള ജീവിതം അവസാനിപ്പിച്ച ശേഷമായിരുന്നു അമൃതയുമായുള്ള ജീവിതത്തിലേക്ക് ഗോപി സുന്ദർ കടന്നത്. പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക് എന്ന് കുറിച്ചുകൊണ്ടായിരുന്നു ഒന്നിച്ചുള്ള ചിത്രങ്ങള്‍ ഇരുവരം പങ്കുവെച്ചത്.
ഇടക്കാലത്ത് അമൃതയുടെ സോഷ്യൽ മീഡിയ പേജുകളിൽ നിന്ന് ഇരുവരും ഒന്നിച്ചുള്ള ചില ചിത്രങ്ങൾ അപ്രത്യക്ഷമായതോടെയാണ് ഇരുവരും വേർപിരിഞ്ഞെന്ന രീതിയിലുള്ള പ്രചരണങ്ങള്‍ സജീവമായത്.അമൃതയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചർച്ചകള്‍ അതിര് വിട്ടപ്പോള്‍ അമൃതയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് തന്നെ ഗോപി സുന്ദർ പ്രതികരിച്ചിരുന്നു. എന്നാൽ പിന്നീട് ഒരിക്കൽ പോലും ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ പങ്കിടുകയോ പൊതുപരിപാടികളിൽ ഒരുമിച്ച് എത്തുകയോ ചെയ്തിട്ടില്ല.