ഭുവനേശ്വർ : കൃഷ്ണ നഗർ സ്വദേശി പ്രബതി ദാസ് (72) ആണ് മരിച്ചത്. എസ് സിബി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് സംഭവം. മാർച്ച് എട്ടിനാണ് പൊള്ളലേറ്റ പ്രബതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സർജ്ജിക്കൽ വാർഡിലായിരുന്നു ഇവർ ചികിത്സയിൽ കഴിഞ്ഞിരുന്നത്. ഇതിനിടെയാണ് കഴിഞ്ഞ ദിവസം വാർഡിലെ ഫാൻ പൊട്ടി പ്രബതിയുടെ ശരീരത്തിൽ വീണത്.
ഫാൻ വീണതിന് പിന്നാലെ ആരോഗ്യനില മോശമായ പ്രബതിയെ ഉടൻ ഐസിയുവിലേക്ക് മാറ്റി. ഐസിയുവിൽ ചികിത്സയിലിരിക്കേ രാത്രിയോടെയായിരുന്നു ഇവർ മരിച്ചത്. ഫാനിന് നേരത്തെ തകരാർ ഉണ്ടായിരുന്നതായി പ്രബതിയുടെ ബന്ധുക്കൾ പറഞ്ഞു. ഇക്കാര്യം നിരവധി തവണ ആശുപത്രി അധികൃതരെ അറിയിച്ചു. എന്നാൽ ആരും ഇത് ശരിയാക്കാൻ കൂട്ടാക്കിയില്ലെന്നും ബന്ധുക്കൾ ആരോപിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News