കോഴിക്കോട്: മടപ്പള്ളി ഗവ. കോളേജ് സ്റ്റോപ്പിലെ സീബ്രാവരയിലൂടെ റോഡ് മുറിച്ചുകടക്കുന്നതിനിടെ മൂന്ന് വിദ്യാർഥിനികളെ സ്വകാര്യബസ് ഇടിച്ചുതെറിപ്പിച്ച സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ. അയ്യപ്പൻ എന്ന ബസ്സിലെ ഡ്രൈവർ കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഫുറൈസ് ഖിലാബ് ആണ് പിടിയിലായത്. അപകടശേഷം ഡ്രൈവറും കണ്ടക്ടറും ബസിൽ നിന്ന് ഇറങ്ങി ഓടിയിരുന്നു. ഒളിവിൽ പോയ ഡ്രൈവറെ ചോമ്പാല പോലീസാണ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് 12.15-ഓടെയാണ് സംഭവം. രണ്ടാം സെമസ്റ്റർ ബിരുദപരീക്ഷ എഴുതാനായി പോവുകയായിരുന്ന വിദ്യാർഥികളെയാണ് ബസ് ഇടിച്ചത്. ബസ്സിറങ്ങി കൂട്ടമായി സീബ്രാവരയിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്നു കുട്ടികൾ. പരിക്കേറ്റ മൂന്നുപേരും വടകര പാർക്കോ ആശുപത്രിയിൽ ചികിത്സയിലാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News