NationalNews

ഓ​പ്പ​റേ​ഷ​ൻ​ ​തി​യേ​റ്റ​റി​ൽ ഡോ​ക്ട​റെ​ ​പീ​ഡി​പ്പി​ച്ചു,​ ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ​ ​ അ​റ​സ്റ്റിൽ

ന്യൂ​ഡ​ൽ​ഹി​:​ ​ഋ​ഷി​കേ​ശി​ലെ​ ​ഓ​ൾ​ ​ഇ​ന്ത്യ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഓ​ഫ് ​മെ​ഡി​ക്ക​ൽ​ ​സ​യ​ൻ​സി​ലെ​ ​(​എ​യിം​സ്)​ ​ജൂ​നി​യ​ർ​ ​റ​സി​ഡ​ന്റ് ​ഡോ​ക്‌​ട​റെ​ ​ലൈം​ഗി​ക​മാ​യി​ ​പീ​ഡി​പ്പി​ച്ചെ​ന്ന​ ​പ​രാ​തി​യി​ൽ​ ​ന​ഴ്‌​സിം​ഗ് ​ഓ​ഫീ​സ​ർ​ ​അ​റ​സ്റ്റി​ൽ.​ ​പ്ര​തി​ഷേ​ധ​ക്കാ​രു​ടെ​ ​ആ​ക്ര​മ​ണ​ ​ഭീ​ഷ​ണി​ ​കാ​ര​ണം​ ​ആം​ബു​ല​ൻ​സി​ന്റെ​ ​വ​ഴി​യി​ലൂ​ടെ​ ​പൊ​ലീ​സ് ​ജീ​പ്പ് ​ആ​റാം​ ​നി​ല​യി​ലെ​ത്തി​ച്ച് ​പ്ര​തി​യെ​ ​അ​റ​സ്റ്റു​ ​ചെ​യ്‌​ത​തി​ന്റെ​ ​വീ​ഡി​യോ​ ​വൈ​റ​ലാ​യി​രു​ന്നു.


മേ​യ് 19​ന് ​ഓ​പ്പ​റേ​ഷ​ൻ​ ​തി​യ​റ്റ​റി​ൽ​ ​വ​ച്ചാ​ണ് ​ന​ഴ്‌​സിം​ഗ് ​ഓ​ഫീ​സ​ർ​ ​സ​തീ​ഷ് ​കു​മാ​ർ​ ​ഡോ​ക്ട​റെ​ ​ഉ​പ​ദ്ര​വി​ച്ച​ത്.​ ​വി​വാ​ദ​മാ​കു​മെ​ന്ന് ​മ​ന​സി​ലാ​യ​തോ​ടെ​ ​പ്ര​തി​ ​ആ​ത്മ​ഹ​ത്യ​ ​ചെ​യ്യു​മെ​ന്ന് ​പ​റ​ഞ്ഞ് ​പ​രാ​തി​ക്കാ​രി​ക്ക് ​വാ​ട്ട്‌​സ് ​ആ​പ്പ് ​സ​ന്ദേ​ശ​ങ്ങ​ൾ​ ​അ​യ​ച്ചി​രു​ന്നു.​ ​മേ​യ് 20​ന് ​പ്ര​തി​യെ​ ​സ​സ്‌​പെ​ൻ​ഡ് ​ചെ​യ്‌​തു.


പ്ര​തി​യു​ടെ​ ​അ​റ​സ്റ്റ് ​ആ​വ​ശ്യ​പ്പെ​ട്ട് ​ജൂ​നി​യ​ർ,​ ​സീ​നി​യ​ർ​ ​റ​സി​ഡ​ന്റ് ​ഡോ​ക്‌​ട​ർ​മാ​ർ​ ​ഡീ​ൻ​ ​ഓ​ഫീ​സി​ന് ​പു​റ​ത്ത് ​പ്ര​തി​ഷേ​ധം​ ​തു​ട​ങ്ങി.​ ​ചൊ​വ്വാ​ഴ്ച​യാ​ണ് ​പൊ​ലീ​സ് ​കേ​സെ​ടു​ത്ത​ത്.​ ​മാ​ന​സി​ക​ ​പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടെ​ന്ന് ​പ​റ​ഞ്ഞ് ​പ്ര​തി​ ​സ്വ​യം​ ​ആ​ശു​പ​ത്രി​യി​ൽ​ ​ചി​കി​ത്സ​ ​തേ​ടു​ക​യും​ ​ആ​റാം​ ​നി​ല​യി​ലെ​ ​വാ​ർ​ഡി​ൽ​ ​പ്ര​വേ​ശി​പ്പി​ക്കു​ക​യും​ ​ചെ​യ്‌​തു.​ ​പ്ര​തി​യെ​ ​പു​റ​ത്തേ​ക്ക് ​കൊ​ണ്ടു​വ​രു​ന്ന​ത് ​സു​ര​ക്ഷി​ത​മ​ല്ലെ​ന്ന് ​എ​യിം​സ് ​സു​ര​ക്ഷാ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​പൊ​ലീ​സി​നോ​ട് ​പ​റ​ഞ്ഞി​രു​ന്നു.​ ​

തു​ട​ർ​ന്നാ​ണ് ​ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള​ ​രോ​ഗി​ക​ളെ​ ​കൊ​ണ്ടു​പോ​കാ​ൻ​ ​ആം​ബു​ല​ൻ​സ് ​ഉ​പ​യോ​ഗി​ക്കു​ന്ന​ ​വ​ഴി​യി​ലൂ​ടെ​ ​പൊ​ലീ​സ് ​ജീ​പ്പ് ​ ഓ​ടി​ച്ച് ​പ്ര​തി​യെ​ ​ക​സ്റ്റ​ഡി​യി​ൽ​ ​എ​ടു​ത്ത​ത്.​ ​പ്ര​തി​ഷേ​ധ​ക്കാ​ർ​ ​ജീ​പ്പ് ​ത​ട​ഞ്ഞെ​ങ്കി​ലും​ ​സു​ര​ക്ഷാ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​അ​വ​രെ​ ​മാ​റ്റു​ക​യാ​യി​രു​ന്നു.


ഉ​ത്ത​രാ​ഖ​ണ്ഡ് ​വ​നി​താ​ ​ക​മ്മീ​ഷ​ൻ​ ​അ​ദ്ധ്യ​ക്ഷ​ ​കു​സു​മം​ ​ക​ന്ദ്‌​വാ​ൾ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ​ത്തി​ ​ഇ​ര​യെ​യും​ ​ഡീ​ൻ,​ ​വ​നി​താ​ ​ഡോ​ക്ട​ർ​മാ​ർ​ ​തു​ട​ങ്ങി​യ​വ​രെ​യും​ ​ക​ണ്ട് ​വി​വ​ര​ങ്ങ​ൾ​ ​തേ​ടി. ഉ​ട​ൻ​ ​അ​ന്വേ​ഷ​ണ​ ​സ​മി​തി​ ​രൂ​പീ​ക​രി​ക്കാ​ൻ​ ​ഡെ​റാ​ഡൂ​ൺ​ ​ജി​ല്ലാ​ ​മ​ജി​സ്‌​ട്രേ​റ്റി​നോ​ട് ​നി​ർ​ദേ​ശി​ച്ചു.

പ​രാ​തി​ ​വ​ന്ന​ ​ശേ​ഷ​വും​ ​പ്ര​തി​യെ​ ​ഡ്യൂ​ട്ടി​ക്ക് ​നി​യോ​ഗി​ച്ച​ ​മ​ല​യാ​ളി​യാ​യ​ ​അ​സി​സ്റ്റ​ന്റ് ​ന​ഴ്‌​സിം​ഗ് ​സൂ​പ്ര​ണ്ട് ​സി​നോ​ജി​നെ​ ​അ​ന്വേ​ഷ​ണം​ ​തീ​രും​വ​രെ​ ​സ​സ്‌​പെ​ൻ​ഡ് ​ചെ​യ്യാ​നും​ ​നി​ർ​ദ്ദേ​ശി​ച്ചു.​ 72​ ​മ​ണി​ക്കൂ​റി​നു​ള്ളി​ൽ​ ​മ​റു​പ​ടി​ ​ആ​വ​ശ്യ​പ്പെ​ട്ട് ​എ​യിം​സ് ​അ​ഡ്മി​നി​സ്ട്രേ​ഷ​ൻ​ ​സി​നോ​ജി​ന് ​നോ​ട്ടീ​സ് ​അ​യ​ച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button