News
കറൻറ് പോയി; വീട്ടമ്മ മെഴുകുതിരി കത്തിച്ച് വെച്ച് ഉറങ്ങി, ടേബിളിന് തീപടർന്ന് വൻ തീപിടിത്തം
തൃശ്ശൂർ : മെഴുകുതിരിയിൽ നിന്ന് തീപിടർന്ന് വൻ തീപിടിത്തം. തീ പടർന്ന് വീട്ടിലെ ഒരു ഭാഗം കത്തി നശിച്ചു. തൃശ്ശൂരിലെ മതിലകത്താണ് സംഭവം. ഉറങ്ങിക്കിടന്ന വീട്ടമ്മ അൽഭുതകരമായി രക്ഷപ്പെട്ടു. വലിയകത്ത് റംലയാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് .
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. രാത്രി കറൻ് പോയിരുന്നു. തുടർന്ന് ടേബിളിൽ മെഴുകുതിരി കത്തിച്ച് വെച്ച് ഇവർ ഉറങ്ങി പോയി. മെഴുകുതിരി കത്തി കഴിഞ്ഞപ്പോൾ ടേബിളിന് തീ പിടിക്കുകയായിരുന്നു. തീ വീട്ടിന് മുഴുവനായും പടർന്ന് പിടിച്ചു. ഹാളിലുണ്ടായിരുന്ന ഫ്രിഡ്ജും സീലിങ്ങും മറ്റ് വസ്തുക്കളും പൂർണമായും കത്തി നശിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News