EntertainmentKeralaNews

എന്റെ ക്രഷ് ആയിരുന്നു ആ നടി, ഞാന്‍ ഫ്രീക്കൗട്ട് ചെയ്ത ചിത്രമായിരുന്നു അത്; തുറന്ന് പറഞ്ഞ് സുരേഷ് ഗോപി

കൊച്ചി:മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സുരേഷ് ഗോപി. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഫാസില്‍ സംവിധാനം ചെയ്ത് അമലയും ശ്രീവിദ്യയും സുരേഷ് ഗോപിയും എംജി സോമനുമെല്ലാം മത്സരിച്ചഭിനയിച്ച ചിത്രമായിരുന്നു ‘എന്റെ സൂര്യപുത്രിയ്ക്ക്’.

ഏറെ ജനപ്രീതി നേടിയ ചിത്രത്തില്‍ മായാവിനോദിനിയെന്ന കഥാപാത്രമായി മികവാര്‍ന്ന പ്രകടനമാണ് അമല കാഴ്ച വച്ചത്. ഇപ്പോഴിതാ, ‘എന്റെ സൂര്യപുത്രിയ്ക്ക്’ എന്ന ചിത്രത്തില്‍ തന്റെ നായികയായി അഭിനയിച്ച അമലയെ കുറിച്ച് സുരേഷ് ഗോപി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

ചോക്‌ളേറ്റ് ഹീറോ ഇമേജില്‍ ഡാന്‍സൊക്കെ കളിച്ച ഒരു സുരേഷ് ഗോപിയെ എപ്പോഴെങ്കിലും മിസ് ചെയ്തിട്ടുണ്ടോ? എന്ന അവതാരകയുടെ ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു സുരേഷ് ഗോപി. ‘കൊതിച്ചിട്ടുണ്ട്. പ്രത്യേകിച്ചും ചാക്കോച്ചന്‍ ചെയ്ത വേഷങ്ങള്‍ കണ്ട്. നിറത്തിലെ ‘യാത്രയായി സൂര്യാങ്കുരം’ എന്ന പാട്ടിന്റെയൊക്കെ വേദനയുണ്ടല്ലോ. അതിന്റെ വേറൊരു വേര്‍ഷനാണ് ഇന്നലെയില്‍ നരേന്ദ്രന്‍ ചെയ്തത്.

പക്ഷേ എന്റെ കഥാപാത്രം കുറച്ചുകൂടി പക്വതയുള്ള കഥാപാത്രമാണ്. ചാക്കോച്ചന്‍ ചെയ്ത വേഷങ്ങളുടെ അല്‍പ്പമെങ്കിലും ഷെയ്ഡുള്ള ഒന്ന് എനിക്ക് ചെയ്യാന്‍ പറ്റിയത് സൂര്യപുത്രിയാണ്. സൂര്യപുത്രി ഞാന്‍ ഫ്രീക്കൗട്ട് ചെയ്ത പടമാണ്, എന്നെ കുറച്ചുകൂടി അഴിച്ചുവിടണമായിരുന്നെന്ന് ഞാനാഗ്രഹിച്ചിട്ടുണ്ട്. എന്റെ ക്രഷ് ആയിരുന്നു അമല,’ സുരേഷ് ഗോപി പറയുന്നു.

ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സിനിമയിലെത്തിയതിനു ശേഷം താന്‍ അനുഭവിക്കുന്ന ടെന്‍ഷനെ കുറിച്ച് സുരേഷ് ഗോപി തുറന്നുപറഞ്ഞിരുന്നു. ഒരോ സിനിമ റീലീസാകുമ്പോഴും താന്‍ അനുഭവിക്കുന്നത് പ്രസവ വേദനയാണ്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അതിനൊരു മാറ്റവും സംഭവിച്ചിട്ടില്ല.

പൊതുവേ ആരെയും വിളിക്കാത്ത താന്‍ സിനിമ 7 മണിയ്ക്കാണെങ്കില്‍ 6.55 നെ താന്‍ ആരെയെലും വിളിച്ച് തിയേറ്ററിലാണോ എങ്ങനെയുണ്ട് പ്രേക്ഷകരുടെ അഭിപ്രായം, തന്റെ ആ ഡയലോഗുണ്ടോ അല്ലെങ്കില്‍ മറ്റ് എന്തെങ്കിലുമുണ്ടോ എന്ന് ഒക്കെ ചോദിക്കും.

അതേപോലെ ദുല്‍ഖറിനും പ്രണവിനുമെക്കെയുള്ളതിന്റെ പകുതി പ്രഷര്‍ ഗോകുലിന് കൊടുത്തിട്ടില്ലെന്നും ഇനി അങ്ങനെയൊന്ന് ഗോകുലിന് വരില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ഗോകുല്‍ എന്താണോ അങ്ങനെ തന്നെയാകും. താന്‍ അങ്ങനെ ചെയ്തിരുന്നു അത് കൊണ്ട് ഗോകുലും ചെയ്യണമെന്ന് ആരും പറയില്ലെന്നും അദ്ദേഹം പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button