തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസിലെ മുഖ്യ പ്രതിയെന്ന് സംശയിക്കുന്ന സ്വപ്ന സുരേഷ് തന്റെ മരുമകളല്ലെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി. സ്വപ്ന സുരേഷ് തമ്പാനൂര്‍ രവിയുടെ മകന്റെ ഭാര്യയാണെന്ന് വ്യാപകമായ രീതിയില്‍ സോഷ്യല്‍മീഡിയയിലടക്കം പ്രചരിച്ചിരുന്നു.
ഇതേ തുടര്‍ന്നാണ് പ്രതികരണവുമായി തമ്പാനൂര്‍ രവിയുടെ രംഗത്ത് വന്നത്. വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. ഇതേക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡിജിപിക്ക് പരാതി നല്‍കുമെന്നും തമ്പാനൂര്‍ രവി അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News