ബാങ്കോക്ക്: തായ്ലാന്റ് സര്‍ക്കാരിന്റെ പുതിയ പദ്ധതി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചയാകുന്നു. ഒരു വീട്ടില്‍ ആറു കഞ്ചാവ് ചെടിയെന്ന പുതിയ പദ്ധതിയാണ് ചര്‍ച്ചയായി കൊണ്ടിരിക്കുന്നത്. ഭരണമുന്നണിയിലെ ഭൂംജയ്തായ് പാര്‍ട്ടിയാണ് ഇതു സംബന്ധിച്ച നിയമം ശുപാര്‍ശ ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മരുന്നു നിര്‍മ്മാണത്തിനും ഗവേഷണത്തിനും കഞ്ചാവ് ഉപയോഗം തായ്ലാന്റ് നിയമ വിധേയമാക്കിയിരുന്നു.
മരുന്നിനായി ഉപയോഗിക്കാന്‍ ഓരോ വീട്ടിലും ആറ് ചെടികള്‍ വീതം വളര്‍ത്താന്‍ അനുമതി നല്‍കാനാണ് കരടു നിയമത്തിലെ ശുപാര്‍ശ. എന്നാല്‍, ഇതു വലിക്കാന്‍ ഉപയോഗിച്ചാല്‍ ശിക്ഷ ലഭിക്കും. ഈ പദ്ധതിയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News