NationalNewsRECENT POSTS
രാജ്യത്ത് ഭീകരാക്രമണ സാധ്യത; മുന്നറിയിപ്പുമായി രഹസ്യാന്വേഷണ വിഭാഗം
ന്യഡല്‍ഹി: രാജ്യത്തു ഭീകരാക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി രഹസ്യാന്വേഷണ വിഭാഗം. ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ജയ്‌ഷെ മുഹമ്മദ് ഭീകരര്‍ ഭീകരാക്രമണം നടത്താന്‍ സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്.
മിലിട്ടറി ഇന്റലിജന്‍സ്, റോ, ഐബി മൂന്നു രഹസ്യാന്വേഷണ ഏജന്‍സികളും ഇതു സംബന്ധിച്ചു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നാണു സൂചന. ഇതിന്റെ അടിസ്ഥാനത്തില്‍ രാജ്യത്ത് വിവിധ നഗരങ്ങളില്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News