തിരുവനന്തപുരം: സമ്പര്‍ക്കത്തിലൂടെ കോവിഡ് വ്യാപനം കൂടുന്നത് കണക്കിലെടുത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങള്‍ ഈ മാസം അടച്ചിടും. ഈ മാസം 30 വരെ ക്ഷേത്രങ്ങളില്‍ ഭക്തരെ പ്രവേശിപ്പിക്കില്ലെന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു അറിയിച്ചു.
അതേസമയം പൂജകള്‍ മുടങ്ങില്ല. കര്‍ക്കടക വാവുബലി അടുത്തമാസം 20-ന് നടത്താനാണു തീരുമാനം. സാമൂഹിക അകലം പാലിച്ചു ബലിതര്‍പ്പണം നടത്താന്‍ ബുദ്ധിമുട്ടായിരിക്കുമെന്നും ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.
ശബരിമല അടക്കം 28 ക്ഷേത്രങ്ങളില്‍ ഓണ്‍ലൈനായി വഴിപാടുകള്‍ നടത്താനുള്ള സൗകര്യം ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ഇപ്പോള്‍ത്തന്നെ അതു നടക്കുന്നുണ്ടെന്നും എന്‍. വാസു പറഞ്ഞു.