CrimeNationalNewsRECENT POSTS
ഭഗവത്ഗീത പഠിപ്പിക്കുന്നതിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ക്ഷേത്രപൂജാരി ബലാത്സംഗം ചെയ്തു
ഹൈദരബാദ്: ഭഗവത്ഗീത പഠിപ്പിക്കുന്നതിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ക്ഷേത്രത്തിലെ പൂജാരി ബലാത്സംഗം ചെയ്തു. ആന്ധ്രാപ്രദേശിലെ കടപ്പ ജില്ലയിലാണ് സംഭവം. ഒരു ക്ഷേത്രത്തിലെ പൂജാരിയായ ഡി രവി എന്ന സത്യനാരായണയാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. ഈസ്റ്റ് ഗോദാവരി ജില്ലയില്‍ നിന്നാണ് ഒളിവിലായിരുന്ന പൂജാരിയെ പോലീസ് കണ്ടെത്തി പിടികൂടിയത്.
ആദിവാസി വിഭാഗത്തില്‍പ്പെട്ട പതിനാല്കാരിയായ പെണ്‍കുട്ടിയാണ് പീഡിനത്തിന് ഇരയായത്. പോലീസ് അന്വേഷണം ആരംഭിച്ചതോടെ പ്രതി വേഷം മാറിയായിരുന്നു സഞ്ചാരം. മറ്റുള്ളവരുടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചായിരുന്നു വീട്ടുകാരെ വിളിച്ചിരുന്നത്. ഇയാളെ അന്നവാരം എന്ന സ്ഥലത്തുവെച്ചാണ് പിടികൂടിയെതെന്നും പോലീസ് പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News