ശിവക്ഷേത്രത്തില്‍ തിരുവോണത്തിന് പൂക്കളമിട്ടത് തൂണില്‍ നിന്നും രണ്ടടി മാറി,അവിട്ടം ദിനത്തില്‍ പൂക്കളമെത്തിയത് തൂണിനടുത്ത്,അപൂര്‍വ പ്രതിഭാസത്തില്‍ അത്ഭുതംകൂറി നാട്ടുകാര്‍
ഓണക്കാലത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നിര്‍മ്മിച്ച നൂറുകണക്കിന് പൂക്കളങ്ങളാണ് നവമാധ്യമങ്ങളിലൂടെയടക്കം നാട്ടുകാരുടെ മനം കവര്‍ന്നത്. വലുപ്പത്തിലും രൂപത്തിലുമെല്ലാം തികഞ്ഞ വ്യത്യസ്തളുമുണ്ടായിരുന്നു പൂക്കളത്തിന് എന്നാല്‍ വടകര കീഴൂര്‍ ക്ഷേത്രം വാര്‍ത്തകളില്‍ നിറയുന്നത് ക്ഷേത്രാങ്കണത്തിലെ പൂക്കളം കൊണ്ടാണ്. തിരുവോണനാളില്‍ ക്ഷേത്രത്തിലിട്ട പൂക്കളത്തിന് സ്ഥാനമാറ്റമുണ്ടായിരിക്കുന്നു. വിശ്വാസികളാകെ അമ്പരപ്പിലാണ്. തിരുവോണനാളില്‍ ഭക്തരടക്കം ദര്‍ശിച്ച പൂക്കളത്തിനാണ് അവിട്ടം ദിനത്തില്‍ നേരം പുലര്‍ന്നപ്പോള്‍ സ്ഥാനമാറ്റം സംഭവിച്ചത് ശ്രദ്ധയില്‍പ്പെടുന്നത്.
തിരുവോണ ദിനത്തില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ പരിശോധിച്ചപ്പോള്‍് പൂക്കളത്തിന്റെ സ്ഥാനം മാറിയതായി സ്ഥിരീകരിച്ചു. ക്ഷേത്ര ജീവനക്കാരുടെ ശ്രദ്ധയിലാണ് പൂക്കളത്തിന്റെ സ്ഥാന മാറ്റം ആദ്യം ശ്രദ്ധയില്‍പ്പെട്ടത്. പിന്നീട് ഉച്ചയോടെ കൂടുതല്‍ പേര് ക്ഷേത്രത്തിലേക്ക് എത്തിച്ചേര്‍ന്നു. പ്രദേശത്തെ ചിത്രകാരന്‍കൂടിയായ സുമേഷ് പള്ളിക്കരയുടെ നേതൃത്വത്തില്‍ 14 ഓളം പേര്‍ ചേര്‍ന്നാണ് പൂക്കളം ഒരുക്കിയിരുന്നത്. ക്ഷേത്രത്തിലെ ഒരു തൂണിന്റെ അരികില്‍ നിന്നും രണ്ടടിയോളം മാറിയാണ് പൂക്കളം ഒരുക്കിയത്.എന്നാല്‍ തൊട്ടടുത്ത ദിവസം ഒന്നരമീറ്റര്‍ നീങ്ങി തൂണിന്റെ അരികിലേക്ക് കളം തനിയെ മാറിയ കാഴ്ചയാണ് ഏവരും കണ്ടത്.