പുതിയ ഫീച്ചറുകളുമായി ടെലഗ്രാം
ഉപഗോക്താക്കൾക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കി ടെലഗ്രാം. പുതിയ ഫീച്ചറുകളുമായാണ് ടെലിഗ്രാം ഇനി വരിക. ഒരു ഗ്രൂപ്പില്‍ അല്ലെങ്കില്‍ വ്യക്തിയുമായി വോയിസ് ചാറ്റ് നടത്തുമ്പോള്‍ തന്നെ മറ്റ് കാര്യങ്ങള്‍ ചെയ്യാവുന്ന തരത്തിലാണ് ഇതിന്‍റെ ക്രമീകരണം. വോയിസ് ചാറ്റ് ആരംഭിച്ചാല്‍ ടോപ്പില്‍ അതിന് വേണ്ടി ഒരു ബാര്‍ ഉണ്ടാകും. അതിനാല്‍ തന്നെ ടെക്സ്റ്റ് അയക്കാനോ, മറ്റ് കാര്യങ്ങള്‍ ഡൌണ്‍ലോഡ് ചെയ്യാനോ എല്ലാം സാധിക്കും. അതിനൊപ്പം തന്നെ നിങ്ങളുടെ ഏത് ഗ്രൂപ്പില്‍ അല്ലെങ്കില്‍ ഏത് വ്യക്തിയുമായി വോയിസ് ചാറ്റ് നടത്തുന്നോ അതും തുടരാന്‍ സാധിക്കും.
വോയിസ് ചാറ്റില്‍ എത്രപേരെ വേണമെങ്കിലും ഉള്‍പ്പെടുത്താം എന്നാണ് ടെലഗ്രാം പറയുന്നത്. ഇതിലൂടെ നിങ്ങള്‍ക്ക് നിങ്ങളുടെ സുഹൃത്തുക്കളോട് മുഴുവനായി തന്നെ സംസാരിക്കാന്‍ സാധിക്കും. വോയിസ് ചാറ്റിന് അനുബന്ധമായി ടെലഗ്രാം ഡെസ്ക് ടോപ്പിലും, മാക് ഐഒഎസ് ആപ്പിലും പുഷ് ടു ടോക്ക് പ്രത്യേകതയും ലഭ്യമാണ്.