KeralaNews

കളി തുടര്‍ന്നാല്‍ വിലക്കു ലംഘിയ്ക്കുന്നവര്‍ ഇനി ഗള്‍ഫ് കാണില്ല;പാസ്‌പോര്‍ട്ട് കണ്ടു കെട്ടാന്‍ ഉത്തരവിട്ട് കാസര്‍കോട് കളക്ടര്‍…

കാസര്‍കോട്:കൊവിഡ്19 ബാധിതരുടെ അച്ചടക്കമില്ലാത്ത പെരുമാറ്റവും നിസഹകരണവും മൂലം ജില്ലാ ഭരണകൂടം ഏറ്റവുമധികം വട്ടംചുറ്റിയ ജില്ലയാണ് കാസര്‍കോഡ്.രോഗബാധിതരുടെ എണ്ണം വര്‍ദ്ധിച്ചതോടെ
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കര്‍ശന സുരക്ഷയാണ്ജില്ലയില്‍ ഏര്‍പ്പെടുത്തിയിരിയ്ക്കുന്നത്. കടുത്ത നിയന്ത്രണങ്ങളാണ് ജില്ലാ ഭരണകൂടം നടപ്പാക്കുന്നത്. നിരോധനാഞ്ജ പ്രഖ്യാപിച്ചതോടെ ജില്ല പൂര്‍ണമായും നിശ്ചലമായി. അത്യാവശ്യത്തിനല്ലാതെ വീടിന് പുറത്തിറങ്ങിയവരെ പൊലീസ് വിരട്ടിയോടിക്കുകയാണ്. ആയിരത്തി അഞ്ഞൂറ് പൊലീസുകാരെ അധികം വിന്യസിച്ചു. മേല്‍നോട്ടത്തിനായി ഐജി അടക്കം അഞ്ച് ഐപിഎസുകാര്‍ വേറെയും.

നിയന്ത്രണങ്ങള്‍ ലംഘിച്ച രണ്ട് രോഗ ബാധിതരുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. രോഗം മറച്ച് വച്ച് പൊതു ഇടങ്ങളില്‍ പെരുമാറിയ രണ്ട് കൊവിഡ് ബാധിതരുടെ പാസപോര്‍ടാണ് കണ്ടുകെട്ടിയത്. അവരിനി ഗള്‍ഫ് കാണില്ലെന്ന് കളക്ടര്‍ ഓര്‍മ്മിപ്പിച്ചു. വിലക്ക് ലംഘിക്കുന്നവര്‍ക്കെതിരെ എല്ലാം കര്‍ശന നടപടി ഉണ്ടാകും.

99.99 ശതമാനം പേരും സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന നിര്‍ദ്ദേശങ്ങളോട് സഹകരിക്കുന്നുണ്ട്. എന്നാല്‍ ബാക്കി ഉള്ളവര്‍ അങ്ങനെ അല്ല .എന്ത് വിലക്ക് വന്നാലുംബാധകമല്ല എന്ന് കരുതുന്നവരെ അതേ രീതിയില്‍ തന്നെ നേരിടാനാണ് തീരുമാനം എന്നും കാസര്‍കോട് ജില്ലാ കളക്ടര്‍ അറിയിച്ചു.

ഭക്ഷ്യ വസ്തുക്കള്‍ വീടുകളിലേക്ക് നേരിട്ടെത്തിക്കുന്നത് നിലവില്‍ പ്രായോഗികമല്ലെന്നാണ് വിലയിരുത്തല്‍. പകരം നിശ്ചിത സമയത്ത് ഇത്തരം കടകള്‍ തുറക്കുമെന്ന് ഉറപ്പുവരുത്തും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker