CrimeKeralaNews

‘ഫാത്തിമയെ കൊന്ന് കൈക്കലാക്കിയ മൊബൈൽ ഭാര്യയ്ക്ക് നൽകി’ കുടുക്കി പൊലീസ്, ഒടുവിൽ വധശിക്ഷ

വയനാട്:പൊലീസ് സമീപകാലത്ത് അന്വേഷിച്ച ഏറ്റവും ശ്രമകരമായ കൊലപാതക കേസായിരുന്നു വയനാട് ജില്ലയിലെ കണ്ടത്തുവയല്‍ ഇരട്ടക്കൊലപാതകം.

2018 ജൂലായ് ആറിനായിരുന്നു നവദമ്ബതിമാരായിരുന്ന വെള്ളമുണ്ട കണ്ടത്തുവയല്‍ പൂരിഞ്ഞിയില്‍ വാഴയില്‍ ഉമ്മര്‍ (26), ഭാര്യ ഫാത്തിമ (19) എന്നിവരെ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പ്രത്യക്ഷത്തില്‍ പൊലീസിന് യാതൊരു തെളിവും അവശേഷിപ്പിക്കാതെയാണ് കൃത്യത്തിന് ശേഷം പ്രതി സ്ഥലം വിട്ടത്.

പൊലീസ് നായ മണം പിടിച്ചു വരാതിരിക്കാന്‍ പരിസരത്ത് മുളക് പൊടി വിതറി. 700 ഓളെ പേരെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തി പൊലീസ് അന്വേഷണം മുന്നോട്ടു കൊണ്ടുപോയി. രാത്രി കണ്ടത്തുവയലിന് സമീപത്ത് കൂടെ കടന്നുപോയ ലോറികളും മറ്റു വാഹനങ്ങളും പരിശോധിച്ചു. കുറ്റ്യാടി ചുരമുറങ്ങിയ ചരക്കുവാഹനങ്ങളെല്ലാം കര്‍ശന നിരീക്ഷണത്തിലാക്കി. എന്നിട്ടും ഒരു തുമ്ബും ലഭിച്ചില്ല. പ്രൊഫഷണല്‍ രീതിയിലുള്ള മോഷണത്തിനിടെയാണ് കൊല നടന്നതെന്ന് പൊലീസിന് കൃത്യമായ സൂചനകള്‍ ലഭിച്ചിരുന്നു.

ചെറിയ മോഷ്ടാക്കള്‍, ഇതര ജില്ലാ മോഷ്ടാക്കള്‍, കൂട്ടമായി എത്തുന്ന മോഷണം സംഘ എന്നിവരെയെല്ലാം പൊലീസ് നിരീക്ഷണത്തിലാക്കിയിരുന്നു. ‘റിപ്പര്‍ മോഡല്‍’ മോഷണം നടത്തുന്നവരായിരുന്നു പ്രധാനമായും ലിസ്റ്റില്‍. അന്നത്തെ മാനന്തവാടി ഡിവൈ.എസ്.പി. കെ.എം. ദേവസ്യയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് അന്വേഷിച്ചത്. അന്വേഷണം രണ്ടുമാസം പിന്നിട്ടപ്പോഴേക്കും പ്രതിയെക്കുറിച്ചുള്ള സൂചനകള്‍ അന്വേണസംഘത്തിന് ലഭിച്ചു. ഒടുവില്‍ സെപ്റ്റംബറില്‍ കോഴിക്കോട് തൊട്ടില്‍പ്പാലം കാവിലുംപാറ പഞ്ചായത്തിലെ മരുതോറയില്‍ കലങ്ങോട്ടുമ്മല്‍ വിശ്വനാഥനെ തേടി പൊലീസെത്തി.

കൊല്ലപ്പെട്ട സമയത്ത് ഫാത്തിമയുടെ മൊബൈല്‍ മോഷണം പോയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. മൊബൈല്‍ രണ്ട് മാസത്തോളം ഓണ്‍ ചെയ്യാത്തതിനാല്‍ പൊലീസിന് തുമ്ബൊന്നും ലഭിച്ചിരുന്നില്ല. എന്നാല്‍ കൊലയാളി മൊബൈല്‍ ഭാര്യയ്ക്ക് സമ്മാനമായി നല്‍കിയതോടെ കാര്യങ്ങള്‍ തകിടംമറിഞ്ഞു. ഭാര്യ ഫോണ്‍ ഓണാക്കി സിം കാര്‍ഡിട്ടു. ശേഷം ഇന്റര്‍ സൗകര്യം ഉപയോ​ഗിച്ചതോടെ പൊലീസിന് അലര്‍ട്ട് ലഭിച്ചിരുന്നു. ഇതോടെയാണ് പ്രതിയിലേക്ക് എത്തുന്നത്.

മോഷ്ടിക്കാനുള്ള എല്ലാ തന്ത്രങ്ങളുമായിട്ടാണ് പ്രതി കണ്ടത്തുവയലിലെത്തുന്നത്. ഫാത്തിമയുടെ മാല പൊട്ടിക്കാനുള്ള ശ്രമത്തിനിടയില്‍ ഭര്‍ത്താവ് ഉമ്മര്‍ ഉണര്‍ന്നു. കൈയ്യിലുണ്ടായിരുന്ന കമ്ബവടി കൊണ്ട് ഉമ്മറിനെ പ്രതി ആഞ്ഞടിച്ചു, ഇരുവരുടെയും ബോധം മറഞ്ഞുവെന്ന് ഉറപ്പാക്കിയ ശേഷം മോഷണം പൂര്‍ത്തിയാക്കി. പരിസരത്ത് നിന്ന് യാതൊരു തെളിവും ലഭിക്കാതിരിക്കാന്‍ മുളക് പൊടി വിതറി. കസ്റ്റഡിയിലായതിന് ശേഷം പ്രതിക്ക് ജാമ്യം ലഭിച്ചിട്ടി

വധശിക്ഷ വിധിയില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ സംതൃപ്തരാണ്. വധ ശിക്ഷയ്ക്ക് പുറമെ പത്ത് ലക്ഷം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ തൊട്ടില്‍പ്പാലത്തിനടത്തുള്ള കാവിലുംപാറ സ്വദേശിയാണ് വിശ്വനാഥന്‍. ലോട്ടറി കച്ചവടം നടത്തിയിരുന്ന ഇയാള്‍ മോഷണ കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ടിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker