EntertainmentKeralaNews

മലയാളത്തെ വെല്ലുന്ന റീമേക്ക് ! മുൻതൂക്കത്തിൽ ഹിന്ദി തന്നെ ! ബോളിവുഡ് റെക്കോർഡുകൾ തകർത്തെറിഞ്ഞ് ദൃശ്യം 2

മുംബൈ:ഉറങ്ങിക്കിടക്കുന്ന ബോളിവുഡ് ബോക്സ് ഓഫീസിൽ പുതിയ ചലനങ്ങൾ സൃഷ്ടിക്കുകയാണ് അജയ് ദേവഗൺ നായകനായി എത്തിയ ദൃശ്യം 2.വെള്ളിയാഴ്ച റിലീസ് ചെയ്ത ചിത്രം റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. ശ്രിയ ശരൺ, തബു, ഇഷിത ദത്ത എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന ചിത്രത്തിൽ അക്ഷയ് ഖന്ന, സൗരഭ് ശുക്ല, രജത് കപൂർ എന്നിവരും എത്തുന്നുണ്ട്.

അഭിഷേക് പഥക് സംവിധാനം ചെയ്ത ഈ ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും അതി ഗംഭീര പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രം ആദ്യ രണ്ട് ദിവസങ്ങൾ കൊണ്ട് തന്നെ 65 കോടി രൂപയോളം ആണ് ഇതിനോടകം തന്നെ ബോക്സ് ഓഫീസിൽ നിന്ന് കളക്ട് ചെയ്തിരിക്കുന്നത്.

മോഹൻലാൽ ജിത്തു ജോസഫ് ചിത്രമായ ദൃശ്യം 2വിൻ്റെ ഔദ്യോഗിക റീമേക്ക് ആയി എത്തിയ ചിത്രം ഒറിജിനലിനെ വെല്ലുന്ന സിനിമ അനുഭവമാണ് പ്രേക്ഷകർക്ക് നൽകുന്നത് എന്നാണ് നിരൂപകരുടെ അഭിപ്രായങ്ങൾ. മലയാളം നിന്ന് ഒരുപാട് രംഗങ്ങൾ വെട്ടിച്ചുരുക്കി കൊണ്ടാണ് ചിത്രം ഹിന്ദിയിൽ റീമേക്ക് ചെയ്തിരിക്കുന്നത്.

പ്രധാന താരങ്ങളുടെ അതിഗംഭീര പ്രകടനങ്ങളും ചിത്രത്തിൻറെ ആകർഷണങ്ങളാണ്. ഒരു അതിഗംഭീര ത്രില്ലർ സിനിമ അനുഭവത്തിൽ ബോളിവുഡ് പ്രേക്ഷകർ ഞെട്ടിയിരിക്കുകയാണ്. ആദ്യവാരം തന്നെ നൂറുകോടിക്ക് മുകളിൽ ചിത്രം കളക്ട് ചെയ്യുമെന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്.

മൂന്ന് ദിവസം കൊണ്ട് ചിത്രം വാരിയത് 62 കോടിയാണ്. ആദ്യദിനം 15 കോടി കലക്‌ഷൻ ലഭിച്ചിരുന്നു. റിലീസ് ദിവസം തന്നെ മികച്ച പ്രതികരണം ലഭിച്ചതോടെ ശനിയും ഞായറും ചിത്രത്തിനായി പ്രേക്ഷകർ ഇടിച്ചുകയറി.

ടി സീരിസും വയാകോം 18 സ്റ്റുഡിയോസും ചേര്‍ന്നു നിർമിക്കുന്ന സിനിമയുടെ കോ പ്രൊഡ്യൂസേഴ്സ് ആണ് ആന്റണി പെരുമ്പാവൂരും ആശീർവാദ് സിനിമാസും. 50 കോടി ബജറ്റിൽ നിർമിച്ച സിനിമ ഇപ്പോൾ തന്നെ മുതൽമുടക്ക് പിന്നിട്ടു കഴിഞ്ഞു.

ഈ വർഷം ബ്രഹ്മാസ്ത്രയ്ക്കും ഭൂൽ ഭുലയ്യ 2വിനും ലഭിച്ച അതേ വരവേല്‍പ് ആണ് ദൃശ്യം 2വിനും ബോളിവുഡിൽ നിന്നും ലഭിക്കുന്നത്. ചിത്രം 300 കോടി നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ പ്രവചനം.

അഭിഷേക് പത്താൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അജയ് ദേവ്ഗൺ ആണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദൃശ്യം രണ്ടാം ഭാഗത്തിൽ മുരളി ഗോപി അവതരിപ്പിച്ച ഐജി തോമസ് ബാസ്റ്റിനെന്ന കഥാപാത്രത്തെ ഹിന്ദിയിൽ അവതരിപ്പിക്കുന്നത് അക്ഷയ് ഖന്നയാണ്. അജയ് ദേവ്ഗൺ–അക്ഷയ് ഖന്ന താരങ്ങളുടെ അഭിനയപ്രകടനം തന്നെയാണ് സിനിമയുടെ പ്രധാന ആകർഷണം.

ഹിന്ദിയിൽ വിജയ് സൽഗനോകർ എന്നാണ് ജോർജ്കുട്ടിയുടെ പേര്. റാണി, നന്ദിനി ആകും. അനുവും അഞ്ജുവും അതുപോലെ തന്നെ പേരുകളിൽ മാറ്റമില്ലാതെ തുടരുന്നു. ആശ ശരത് അവതരിപ്പിച്ച ഗീത പ്രഭാകറായി ഹിന്ദിയിൽ തബു എത്തുന്നു. രജത് കപൂർ ആണ് തബുവിന്റെ ഭർത്താവിന്റെ വേഷത്തില്‍. സുധീർ കെ. ചൗദരി ആണ് ഛായാഗ്രഹണം. സംഗീതം ദേവി ശ്രീ പ്രസാദ്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker