EntertainmentKeralaNews

ജോയ് മാത്യുവിനെ ചൊറിയാൻ വന്നു, പരസ്യമായി തന്തയ്ക്കു വിളിച്ചു താരം, സമാധാനമായല്ലോ എന്ന് ആരാധകർ

കൊച്ചി:മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജോയ് മാത്യു. അമ്മ അറിയാൻ എന്ന സിനിമയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ജോൺ എബ്രഹാം ആണ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. മലയാള സിനിമ ചരിത്രത്തിലെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നായിട്ടാണ് ഈ സിനിമയെ കണക്കാക്കപ്പെടുന്നത്. ഇന്ന് മലയാളത്തിലെ അറിയപ്പെടുന്ന നടന്മാരിൽ ഒരാളാണ് ഇദ്ദേഹം. നടൻ എന്നതിന് പുറമേ ഒരു സംവിധായകൻ എന്ന നിലയിലും ഇദ്ദേഹം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് ഇദ്ദേഹം. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ ഇദ്ദേഹം ആരാധകരെ അറിയിക്കാറുണ്ട്. പലപ്പോഴും നാട്ടിൽ നടക്കുന്ന സാമൂഹിക സാംസ്കാരിക രാഷ്ട്രീയ വിഷയങ്ങളിൽ എല്ലാം തന്നെ ഇദ്ദേഹം അഭിപ്രായം പറയാറുണ്ട്. പലപ്പോഴും ഇദ്ദേഹം നടത്തുന്ന പരാമർശങ്ങൾ വലിയ രീതിയിൽ വിവാദമായി മാറാറുണ്ട്. എന്നാൽ ഇദ്ദേഹത്തിൻറെ ഒരു മാസ് കമൻറ് ആണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്.

കേരളത്തിൽ തെരുവ് നായ്ക്കളുടെ ശല്യം വലിയ രീതിയിൽ വർദ്ധിച്ചു വരികയാണ്. ഇതിനെതിരെ എന്തു ചെയ്യണം എന്നറിയാതെ അന്തം വിട്ടു കുന്തം വിഴുങ്ങി നിൽക്കുകയാണ് സർക്കാർ. ഗത്യന്തരമില്ലാതെ സർക്കാറിനെ ന്യായീകരിക്കുകയാണ് ഇപ്പോൾ പാർട്ടി അടിമകൾ ചെയ്യുന്നത്. ഈ വിഷയത്തിൽ ജോയ് മാത്യു ഒരു ഫേസ്ബുക്ക് പോസ്റ്റ് നടത്തിയിരുന്നു. ഇതിനു താഴെ ഒരു ഡിവൈഎഫ്ഐ നേതാവ് നടത്തിയ കമൻറ് ആണ് പിന്നീട് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടത്.

ഒരു പട്ടിയുടെ ചിത്രം ആയിരുന്നു ജോയ് മാത്യു പോസ്റ്റ് ചെയ്തത്. “ഇത്തവണ മാവേലി വരില്ല” എന്നായിരുന്നു ചിത്രത്തിന് ക്യാപ്ഷൻ ആയി ജോയ് മാത്യു നൽകിയത്. ഇതിന് താഴെ ആയിരുന്നു ഡിവൈഎഫ്ഐ നേതാവ് കമൻറ് ചെയ്തു കൊണ്ട് എത്തിയത്. “അച്ഛൻ വരുമ്പോൾ മറക്കാതെ എൻറെ ഓണാശംസകൾ പറയണം” എന്നായിരുന്നു ഡിവൈഎഫ്ഐ നേതാവ് നടത്തിയ കമൻറ്. ഇതിന് ജോയ് മാത്യു നൽകിയ മാസ് മറുപടി ആണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. “****ൻ്റെ മോൻ എന്ന് കേട്ടിട്ടേ ഉള്ളൂ, ഇപ്പോൾ കണ്ടു” – ഇതാണ് കമന്റിന് ജോയ് മാത്യു നൽകിയ മറുപടി. നിരവധി ആളുകളാണ് ഇപ്പോൾ താരത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. ഇങ്ങനെയുള്ള ആളുകൾക്ക് ഇതുപോലെയുള്ള മറുപടികൾ തന്നെ നൽകണമെന്നാണ് മലയാളികൾ പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker