അമ്പരിപ്പിക്കുന്ന മേക്കോവറില്‍ തപ്സി; കാലിലെ മസില്‍ കണ്ട് ഞെട്ടി ആരാധകര്‍
ആരാധകരെ അമ്പരിപ്പിക്കുന്ന മേക്കോവറില്‍ നടി തപ്സി പന്നു. സ്പോര്‍ട്സ് ഡ്രാമയായി ഒരുക്കുന്ന പുതിയ ചിത്രം ‘രശ്മി റോക്കറ്റി’ന് വേണ്ടിയാണ് തപ്‌സിയുടെ മേക്കോവര്‍. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്. താരം പങ്കുവെച്ച ലൊക്കേഷന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
ശരീരം ഒരു കായിക താരത്തിന്റേതായി പരുവപ്പെടുത്തിയെന്ന് പങ്കുവച്ച പുതിയ ചിത്രത്തിലെ നടിയുടെ കാലിന്റെ മസിലുകളില്‍ തന്നെ വ്യക്തം. ബൂട്ട് ക്യാംപ് പോലെയായിരുന്ന ആദ്യത്തെ ഷെഡ്യൂള്‍ കഴിഞ്ഞു എന്നായിരുന്നു തപ്സി ചിത്രം പങ്കുവച്ച് കുറിച്ചത്. ഇനി ലോല ഫാമിലിയിലേക്ക് പോവുകയാണെന്നും താരം പറഞ്ഞു.
ബ്രോ വേറെ ലെവല്‍ എന്നാണ് ചിത്രങ്ങള്‍ക്ക് നടി ഭൂമി പെട്നേക്കറുടെ കമന്റ്. എന്താണ് ആ കാലുകള്‍, ഓരോ കഥാപാത്രത്തേയും കൊമ്പില്‍ പിടിച്ചാണ് തപ്സി വരുതിയിലാക്കുന്നത് എന്നാണ് തെന്നിന്ത്യന്‍ താരം ലക്ഷ്മി മന്‍ചുവിന്റെ കമന്റ്. മുംബൈയ്ക്കും പൂനെയ്ക്കും ഇടയിലുള്ള ലൊനവാല എന്ന സ്ഥലത്താണ് രശ്മി റോക്കറ്റിന്റെ ഷൂട്ടിംഗ് നടന്നത്.
ആകര്‍ഷ് ഖുറാന സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രിയാന്‍ഷു പൈന്‍യുള്ളിയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അതേസമയം, ഇനി ‘ലൂപ് ലപ്പേട്ട’ ചിത്രത്തിന്റെ ഷൂട്ടിംഗിലേക്ക് കടക്കുകയാണ് താപ്സി. തീര്‍ത്തും വ്യത്യസ്തമായ വേഷങ്ങളാണ് ലൂട്ട് ലപ്പേട്ടയിലേയും രശ്മി റോക്കറ്റിലേയും.
https://www.instagram.com/p/CH9YLsQJsz0/?utm_source=ig_web_copy_link