KeralaNewsRECENT POSTS
ദുരിതാശ്വാസ നിധി കുടുക്ക പോലെയാണ്; പണം വേഗത്തിലിടാന്‍ കഴിയും പക്ഷെ തിരിച്ചെടുക്കാന്‍ എളുപ്പമല്ല; ദുരിതാശ്വാസ നിധിയെ പരിഹസിച്ച് സെന്‍കുമാര്‍
നെടുങ്കണ്ടം: സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയെ കുടുക്കയോട് ഉപമിച്ച് മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍. ദുരിതാശ്വാസ നിധി കുടുക്ക പോലെയാണ് അതില്‍ പണം വേഗത്തിലിടാന്‍ കഴിയും, എന്നാല്‍ തിരിച്ചെടുക്കല്‍ എളുപ്പമല്ല. അതുപോലെയാണ് ദുരിതാശ്വാസ നിധിയുടെ കാര്യമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പ്രളയത്തില്‍ വീടുതകര്‍ന്നു പോയ കുടുംബത്തിന് സേവാഭാരതി നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ദാനം നിര്‍വഹിച്ചായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.
പണം ജനങ്ങളിലേക്ക് വേഗത്തില്‍ എത്താത്തതിന് രാഷ്ട്രീയവും നിയമപരവുമായ കാരണങ്ങളുണ്ട്. എല്ലാം നഷ്ടപ്പെട്ട ജനതയ്ക്കായി പ്രതിബന്ധങ്ങള്‍ നീക്കാനാണ് സര്‍ക്കാരുകള്‍ ശ്രമിക്കേണ്ടതെന്നും സെന്‍കുമാര്‍ പറഞ്ഞു. കുഴിപ്പെട്ടി തകിടിയേല്‍ രജിത ഷിബുവിനും കുടുംബത്തിനുമാണ് സേവാഭാരതി വീടുവെച്ചു നല്‍കിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News