KeralaNews

ഓണ്‍ലൈന്‍ മദ്യവില്‍പ്പനയുടെ കാര്യം സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍

തിരുവനന്തപുരം: ഓണ്‍ലൈന്‍ വഴി മദ്യം വില്‍ക്കുന്ന കാര്യത്തെ കുറിച്ച് സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. ഇത് സര്‍ക്കാരിന്റെ വിഷയമല്ലെന്നും അദ്ദേഹം മധ്യമങ്ങളോട് പറഞ്ഞു.

നിലവില്‍ ബാറുകളും ബിവറേജസ് ഔട്ട്ലെറ്റുകളും ഉള്‍പ്പെടെയുള്ള മദ്യവില്‍പനശാലകള്‍ തുറക്കാന്‍ സാഹചര്യമില്ല. കഴിയുന്നത്ര ആളുകള്‍ ലഹരി ഉപയോഗിക്കുന്നതില്‍നിന്നു പിന്‍മാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ലഹരിവര്‍ജനമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. മദ്യത്തിന് അടിമപ്പെട്ടിരിക്കുന്നവര്‍ക്ക് ഡി അഡിക്ഷന്‍ സെന്ററുകളെ സമീപിക്കാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker