KeralaNews

കോണ്‍ഗ്രസിന് സര്‍ജറി വേണം; പരാജയത്തില്‍ പ്രതികരിച്ച് ടി.എന്‍ പ്രതാപന്‍

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ട തോല്‍വിയെക്കുറിച്ച് പ്രതികരണവുമായി ടി.എന്‍ പ്രതാപന്‍ എം.പി. തോല്‍വിയുടെ കാരണം പ്രത്യേകം പരിശോധിക്കും. ‘ഗ്രാമപഞ്ചായത്ത് തലത്തിലുളള വ്യക്തമായ ചിത്രം ഇനിയും വരാനുണ്ട്. എങ്കിലും ഈ പരാജയം ഗൗരവമായി പഠിക്കും. പാര്‍ട്ടിക്കുളളില്‍ ചികിത്സ നടത്തേണ്ടതുണ്ട്. സര്‍ജറി ചെയ്യേണ്ടിടത്ത് സര്‍ജറി തന്നെ ചെയ്യണം.’ പ്രതാപന്‍ പറഞ്ഞു.

എന്നാല്‍ സംസ്ഥാന നേതൃത്വത്തെ പൂര്‍ണമായും ടി.എന്‍ പ്രതാപന്‍ പിന്തുണച്ചു. സംസ്ഥാന സര്‍ക്കാരിന്റെ കൊള്ളരുതായ്മകള്‍ പൊരുതി നിന്ന് പുറത്തുകൊണ്ടുവന്നയാളാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെന്നും പാര്‍ട്ടിയിലെ തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണേണ്ടത് കെ.പിസിസി പ്രസിഡന്റും കെ.പി.സി.സിയുമാണെന്നും ടി.എന്‍ പ്രതാപന്‍ വ്യക്തമാക്കി.

ഈ ഫലം ഗൗരവത്തോടെ പഠിക്കേണ്ടതാണ്. നിത്യജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വരെ ട്വന്റി ട്വന്റി നടത്തിയ ഇടപെടലാണ് കിഴക്കമ്പലത്ത് മുന്നേറ്റമുണ്ടാക്കാന്‍ കാരണമായതെന്നും അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker