EntertainmentNewsRECENT POSTS

ഒന്നാം വിവാഹ വാര്‍ഷികത്തിന് മൂന്ന് നാള്‍ ബാക്കി; നടി ശ്വേത ബസു ഭര്‍ത്താവുമായി വേര്‍പിരിയുന്നു

ഇത് ഞങ്ങളുടെ ലോകം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനസില്‍ ഇടംനേടിയ താരമാണ് നടി ശ്വേത ബസു. ഇപ്പോള്‍ ശ്വേതയുടെ വിവാഹ മോചനവാര്‍ത്തയാണ് ചര്‍ച്ചയാവുന്നത്. ഒന്നാം വിവാഹ വാര്‍ഷികത്തിന് മൂന്ന് നാള്‍ ബാക്കി നില്‍ക്കെയാണ് വേര്‍പിരിയുന്നുവെന്ന് താരം വെളിപ്പെടുത്തിയത്.

ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം വിവാഹ മോചിതയാകുന്ന കാര്യം പങ്കുവെച്ചത്. ദീര്‍ഘ നാളത്തെ പ്രണയത്തിനൊടുവില്‍ 2018 ഡിസംബര്‍ പതിമൂന്നിനായിരുന്നു ഡോക്യുമെന്ററി സംവിധായകനായ രോഹിത് മിത്തലയുമായുള്ള ശ്വേതയുടെ വിവാഹം. ഞാനും രോഹിതും വേര്‍പിരിയാന്‍ തയാറായിരിക്കുകയാണ്. പരസ്പരം രണ്ട് പേരുടെയും താല്‍പര്യങ്ങള്‍ നോക്കി ഒന്നിച്ചെടുത്ത തീരുമാനമാണിത്.

കുറച്ച് മാസങ്ങളായി ഇതേ കുറിച്ചുള്ള ആലോചനകളിലായിരുന്നു. അതില്‍ നിന്നു രണ്ട് പേരും വേറെ ജീവിക്കുന്നതാണ് നല്ലതെന്ന നിഗമനത്തിലെത്തി. അതിന് ശേഷമാണ് ഇങ്ങനെ ഒരു തീരുമാനത്തിലെത്തിയതെന്ന് ശ്വേത കുറിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker