‘ആന്റി’യെന്ന് വിളിച്ച നാലു വയസുള്ള കുട്ടിയെ അസഭ്യം പറഞ്ഞ് സ്വര ഭാസ്‌കര്‍; ട്വിറ്ററില്‍ ട്രെന്‍ഡിങായി ‘സ്വര ആന്റി’ ഹാഷ് ടാഗ്
മുംബൈ: ആന്റി എന്നു വിളിച്ചതിന് നാല് വയസ്സുള്ള കുട്ടിയെ പരസ്യമായി അസഭ്യം പറഞ്ഞ ബോളിവുഡ് നടി സ്വര ഭാസ്‌കറിനെ തേച്ചൊട്ടിച്ച് സോഷ്യല്‍ മീഡിയ. ഒരു ടെലിവിഷന്‍ അഭിമുഖത്തിലാണ് സ്വര കൊച്ചുകുട്ടിക്കെതിരെ ഇത്തരത്തില്‍ പ്രതികരിച്ചത്. ഇതിന്റെ വീഡിയോ പുറത്ത് വന്നതോടെ നവമാധ്യമങ്ങളില്‍ സ്വരക്കെതിരെ വന്‍ വിമര്‍ശനമാണ് ഉയരുന്നത്. ഇതിന്റെ വീഡിയോയും നവമാധ്യമങ്ങല്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുകയാണ്.
തന്റെ അഭിനയ ജീവിതത്തിന്റെ ആദ്യ കാലഘട്ടത്തില്‍ ഒരു പരസ്യചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ ഒപ്പം അഭിനയിച്ച കുട്ടി ആന്റി എന്നുവിളിച്ചതാണ് സ്വരയെ ചൊടിപ്പിച്ചത്. എന്നാല്‍, താന്‍ കുട്ടിയുടെ മുഖത്ത് നോക്കി മോശം വാക്ക് പറഞ്ഞിട്ടില്ലെന്നും എന്നാല്‍ മനസ്സില്‍ ഇങ്ങനെ വിചാരിച്ചുവെന്നും സ്വരഭാസ്‌കര്‍ വീഡിയോ ക്ലിപ്പില്‍ പറയുന്നു.
ഇതോടെ ട്വിറ്ററില്‍ ‘സ്വര ആന്റി’ എന്ന ഹാഷ് ടാഗ് ട്രെന്‍ഡിങ്ങ് ആകുകയാണ്. ഇവര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ലീഗല്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ ഫോറം എന്ന എന്‍ജിഒ സംഘടന ദേശീയ ബാലാവകാശ കമ്മീഷനെ സമീപിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ വിമര്‍ശനങ്ങളുമായി രംഗത്തുവന്നിട്ടുള്ള അഭിനയത്രിയാണ് സ്വര.