കൊച്ചി: സ്വപ്‌ന സുരേഷ് തൃശൂര്‍ അമ്പിളിക്കലയിലെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞത് കൊലക്കേസ് പ്രതിയായ സ്ത്രീക്കൊപ്പം. തൊഴിലന്വേഷിച്ച് എത്തിയ യുവാവിനെ ഫ്ളാറ്റില്‍ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരിയെന്ന് കണ്ടെത്തിയ ശാശ്വതി പ്രമോദിന്റെ മുറിയിലാണ് സ്വപ്‌ന കഴിഞ്ഞത്. ഇരുവര്‍ക്കും ഒപ്പം ഉറങ്ങാതെ കാവലിരുന്ന് വനിതാ പൊലീസുകാരും.
രാത്രി ഒമ്പത് മണിയോടെ തന്നെ ഭക്ഷണം കഴിച്ച ശേഷം സ്വപ്ന ഉറങ്ങാന്‍ കിടന്നു. പൊലീസുകാരോടോ സഹ തടവുകാരിയോടോ സ്വപ്ന സംസാരിച്ചില്ല.രാവിലെയും അത്യാവശ്യ കാര്യങ്ങള്‍ മാത്രമേ സ്വപ്‌ന പൊലീസുകാരോട് സംസാരിച്ചുള്ളൂ. ഇടയ്ക്ക് മക്കളെ കാണാതിരിക്കാനാവില്ലെന്ന് പറഞ്ഞു. കൂടാതെ അതികഠിനമായ സങ്കട ഭാവത്തിലായിരുന്നു സ്വപ്ന. പലപ്പോഴും കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു.
കോടതിയിൽ ഹാജരാക്കിയപ്പോഴും സ്വപ്ന വിറയ്ക്കുകയും മറ്റും ചെയ്തു. നെഞ്ചുവേദന ഉണ്ടെന്നു പരാതിപ്പെടുകയും ചെയ്തു. അതിനുള്ള ചികിത്സ ഉറപ്പാക്കണമെന്ന് അന്വേഷണസംഘത്തോട് കോടതി നിര്‍ദ്ദേശിച്ചു. കഴിഞ്ഞ ദിവസത്തെ കറുത്ത വസ്‌ത്രം തന്നെയായിരുന്നു ഇന്നലെയും.