Sports
റെയ്‌ന ഐ.പി.എല്‍ കളിക്കില്ല; ഇന്ത്യയിലേക്ക് മടങ്ങി
ദുബായ്: ചെന്നൈ സൂപ്പര്‍ കിങ്സ് താരം സുരേഷ് റെയ്ന ഐ.പി.എല്‍ പതിമൂന്നാം സീസണില്‍ കളിക്കില്ല. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് റെയ്നയുടെ പിന്മാറ്റമെന്ന് ചെന്നൈ സൂപ്പര്‍ കിങ്സ് സി.ഇ.ഒ കാശി വിശ്വനാഥന്റെ പ്രസ്താവനയില്‍ പറയുന്നു.
ദുബായില്‍ നിന്ന് റെയ്ന ഇന്ത്യയിലേക്ക് തിരിച്ചു. റെയ്നയ്ക്കും കുടുംബത്തിനും ഈ സമയം എല്ലാ പിന്തുണയും നല്‍കുന്നതായി കാശി വിശ്വനാഥന്‍ പറഞ്ഞു. ചെന്നൈ സൂപ്പര്‍ കിങ്സിലെ ഒരു താരത്തിനും 11 സ്റ്റാഫ് അംഗങ്ങള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയാണ് റെയ്നയുടെ പിന്മാറ്റം.
ധോനിക്കൊപ്പം ഓഗസ്റ്റ് 15ന് റെയ്നയും രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. യുഎഇയിലേക്ക് പറക്കുന്നതിന് മുന്‍പ് ചെന്നൈയില്‍ സംഘടിപ്പിച്ച അഞ്ച് ദിവസത്തെ ക്യാംപില്‍ റെയ്ന പങ്കെടുത്തിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News