കോട്ടയം:എസ്‌ഐയെ വിളിച്ചു വരുത്തി സല്യൂട്ട് അടിപ്പിച്ച സുരേഷ് ഗോപി എംപിയുടെ നടപടി വിവാദമായിരിക്കുകയാണ്.താനൊരു എം.പിയാണ്; മേയറല്ലെന്നും, ഒരു സല്യൂട്ടൊക്കെ ആവാം എന്നുമാണ് എസ്‌ഐയോട് വിളിച്ചു വരുത്തി പറഞ്ഞത്. ആ ശീലമൊന്നും മറക്കരുതെന്ന് ഓര്‍മ്മിപ്പിച്ച സുരേഷ് ഗോപിക്ക് എസ്‌ഐ ഉടന്‍ തന്നെ സല്യൂട്ട് നല്‍കുകയും ചെയ‌്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സമൂഹമാദ്ധ്യങ്ങളില്‍ സുരേഷ് ഗോപി നിറഞ്ഞു. ഇപ്പോഴിതാ, കണ്ടയുടന്‍ സല്യൂട്ട് നല്‍കിയ സിഐയോടുള്ള സുരേഷിന്റെ പ്രതികരണവും വൈറലാവുകയാണ്.
പാല മുത്തോലി പഞ്ചായത്തില്‍ പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ചുള്ള പരിപാടിക്കെത്തിയ സുരേഷ് ഗോപിക്ക് സ്ഥലം സിഐ കെ.പി തോംസണ്‍ സല്യൂട്ട് നല്‍കുകയായിരുന്നു. ഇതുകണ്ടയുടന്‍ സിഐയെ അരികിലേക്ക് വിളിച്ച് ചെവിയില്‍ എംപി സ്വകാര്യം പറഞ്ഞു. എന്താണ് പറഞ്ഞതെന്ന് ഇരുവരും വ്യക്തമാക്കിയില്ലെങ്കിലും, സുരേഷ് ഗോപി പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. ‘അവിടെ സല്യൂട്ട് കിട്ടി, അതുകഴിഞ്ഞു. ഞാന്‍ പറയുന്നത് ഇതു വേണ്ടെന്നാണ്’.