KeralaNews

തൃശൂർ എടുക്കുകയല്ല,ജനങ്ങൾ തരട്ടെയെന്ന് സുരേഷ് ഗോപി

തൃശൂർ:ശബരിമല വൈകാരിക വിഷയമാണെന്ന് തൃശൂരിലെ എൻഡിഎ സ്ഥാനാ‍ർത്ഥി സുരേഷ്ഗോപി. തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമല്ല,ശബരിമല വികാര വിഷയമാണെന്നും അദ്ദേഹം വ്യക്തമാക്കി. സുപ്രീം കോടതി വിധിയുടെ പേരിൽ സർക്കാർ നടത്തിയത് തോന്നിവാസമാണെന്നും സുരേഷ്ഗോപി അഭിപ്രായപ്പെട്ടു. ചികിത്സയ്ക്കും വിശ്രമത്തിനും ശേഷം തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങാനായി വടക്കുംനാഥനിൽ ദർശനം നടത്തിയ ശേഷമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശൂ‍ർ ഞാനിങ്ങെടുക്കുകയാണെന്നായിരുന്നു സുരേഷ് ഗോപി പ്രചരണത്തിനിടെ പറഞ്ഞതെങ്കിൽ ഇക്കുറി, തൃശൂർ എടുക്കുകയല്ല ജനങ്ങൾ തൃശൂർ ഇങ്ങ് തരുമെന്നായിരുന്നു പറഞ്ഞത്. വിജയം ജനങ്ങൾ തരട്ടെയെന്നും അവകാശവാദങ്ങൾ പറയുന്നില്ലെന്നും എൻ ഡി എ സ്ഥാനാർത്ഥി വ്യക്തമാക്കി. തൃശൂരിന് ടൂറിസം സാധ്യതകൾ ഉണ്ടെന്നും ജയിച്ചാൽ അത്തരം പദ്ധതികൾ നടപ്പാക്കുമെന്നും സുരേഷ് ഗോപി എംപി വിശദീകരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button