സാജന്റെ കുടുംബത്തിന് നീതി കിട്ടുന്നവരെ കൂടെ നില്‍ക്കുമെന്ന് സുരേഷ് ഗോപി
കണ്ണൂര്‍: ആന്തൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ കുടുംബത്തിന് നീതി കിട്ടുന്നതിനായി കൂടെ നില്‍ക്കുമെന്ന് സുരേഷ്‌ഗോപി. കെട്ടിടത്തിന് അനുമതി ലഭിച്ചതുകൊണ്ട് പ്രശ്‌നം തീരുന്നില്ലെന്നും കാരണക്കാരായവര്‍ കേരള സമൂഹത്തോട് ഉത്തരം പറയണമെന്നും അദ്ദേഹം പറഞ്ഞു. ‘സാജന്റെ മരണത്തിന് കാരണക്കാരായവര്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ച് ശിക്ഷിക്കണം. സാജന്റെ കുടുംബത്തിന് നീതി ലഭിക്കണം ‘എന്നും സുരേഷ് ഗോപി കണ്ണൂരില്‍ പറഞ്ഞു. സാജന്റെ കുടുംബത്തെ സന്ദര്‍ശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ലമെന്റില്‍ ഉന്നയിക്കപ്പെടേണ്ട ചില വിഷയങ്ങള്‍ തടയപ്പെടുന്നുണ്ട് എന്നും സാജന്റെ മരണം ചര്‍ച്ചയാകേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ജീവനും സ്വത്തും സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. ഉത്തരവാതിത്വത്തില്‍ നിന്നും സര്‍ക്കാര്‍ വളരെയധികം പിന്നോട്ട് പോയി എന്നും സരേഷ് ഗോപി വ്യക്തമാക്കി .