‘വീട്ടില്‍ നിന്നു രണ്ടു മാസമായി മാറിനില്‍ക്കുന്ന താടിക്കാരനെ മിസ് ചെയ്യുന്നു’ പൃഥ്വിയുടെ കട്ടത്താടി വെച്ചുള്ള ചിത്രം പങ്കുവെച്ച് സുപ്രിയ
ആരാധകരുമായി വിശേഷങ്ങള്‍ പങ്കുവെക്കുന്നതില്‍ ഒട്ടും മടി കാണിക്കാത്ത താരമാണ് സുപ്രിയ. സുപ്രിയ ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പൃഥ്വിരാജിന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്. കട്ട താടി ലുക്കില്‍ സുപ്രിയയ്ക്കൊപ്പം പൃഥ്വി ഇരിക്കുന്ന ചിത്രമാണ് വൈറലാവുന്നത്. പൃഥ്വിയോടൊപ്പം ഡ്രൈവിങ് ലൈസന്‍സ് എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നെടുത്ത സെല്‍ഫിയാണ് സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.
‘വീട്ടില്‍ നിന്നും രണ്ടു മാസമായി മാറിനില്‍ക്കുന്ന താടിക്കാരനെ മിസ് ചെയ്യുന്നു’ എന്നാണ് ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് സുപ്രിയ കുറിച്ചത്. സുപ്രിയയുടെ ഈ പോസ്റ്റിന് ജയസൂര്യക്ക് തോന്നിയത് തമാശയാണ്. ‘ഡാ താടി കൊരങ്ങാ’ എന്ന് തൊട്ടു താഴെ കമന്റുമായി ജയസൂര്യയെത്തി. അതിന് മറുപടിയായി ”കൂടണ്ടേ” എന്ന് പൃഥ്വിരാജും തിരിച്ച് കമന്റ് ചെയ്തു.
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ് പൃഥ്വിരാജും സുപ്രിയ മേനോനും. അഭിനേത്രിയല്ലെങ്കിലും സുപ്രിയ മേനോനോടും ആരാധകര്‍ക്ക് പ്രത്യേകമായൊരു ഇഷ്ടമാണുള്ളത്.
https://www.instagram.com/p/B5kib8tJL1q/?utm_source=ig_web_copy_link