EntertainmentKeralaNews

ഒരു മിന്നായം പോലെ നാല് കൊല്ലം അങ്ങ് പോയി’; ‘ഹൃദയം’ ടീസര്‍ പുറത്ത്

കൊച്ചി:പ്രണവ് മോഹന്‍ലാല്‍ (Pranav Mohanlal) നായകനാവുന്ന മൂന്നാമത്തെ ചിത്രമാണ് ‘ഹൃദയം’ (Hridayam). വിനീത് ശ്രീനിവാസന്‍ (Vineeth Sreenivasan) സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു കോളെജ് വിദ്യാര്‍ഥിയുടെ റോളിലാണ് പ്രണവ് എത്തുക. ചിത്രത്തിലെ നേരത്തെ പുറത്തെത്തിയ ഗാനം ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ചിരുന്നു. പ്രണവിന് മികച്ച വിജയം നേടിക്കൊടുക്കുമെന്ന് കരുതപ്പെടുന്ന ചിത്രത്തിലെ ഒരു രംഗം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.

പ്രണവും ദര്‍ശന രാജേന്ദ്രന്‍ അവതരിപ്പിക്കുന്ന നായികാ കഥാപാത്രവും എത്തുന്ന രംഗമാണ് പുറത്തുവിട്ടിരിക്കുന്നത്. ഒരു റെയില്‍വേ പ്ലാറ്റ്‍ഫോമില്‍ വച്ചുള്ള വൈകാരിക രംഗമാണിത്. 50 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള രംഗം മോഹന്‍ലാലാണ് സോഷ്യല്‍ മീഡിയയിലൂടെ അവതരിപ്പിച്ചത്. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍ ഹിഷാം അബ്‍ദുള്‍ വഹാബ് ആണ്. 15 പാട്ടുകളാണ് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കല്യാണി പ്രിയദര്‍ശന്‍ ആണ് ചിത്രത്തില്‍ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യം പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനു ശേഷമാണ് വിനീത് പുതിയ ചിത്രവുമായി എത്തുന്നത്. മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് നിര്‍മ്മാണം. ഒരുകാലത്ത് മലയാള സിനിമയിലെ പ്രശസ്‍ത ബാനര്‍ ആയിരുന്ന മെറിലാന്‍ഡിന്‍റെ തിരിച്ചുവരവ് ചിത്രം കൂടിയാണ് ഹൃദയം. ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍.

എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം. വസ്ത്രാലങ്കാരം ദിവ്യ ജോര്‍ജ്. ചമയം ഹസന്‍ വണ്ടൂര്‍. ചീഫ് അസോസിയേറ്റ് ഡയറക്റ്റര്‍ അനില്‍ എബ്രഹാം. അസോസിയേറ്റ് ഡയറക്റ്റര്‍ ആന്‍റണി തോമസ് മാങ്കാലി. സംഘട്ടനം മാഫിയ ശശി. കൈതപ്രം, അരുണ്‍ ആലാട്ട്, ബുല്ലേ ഷാ, വിനീത് എന്നിവരുടേതാണ് വരികള്‍. ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടി’നു ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന ചിത്രമാണിത്. മെരിലാന്‍ഡ് സിനിമാസ് ചിത്രം തിയറ്ററുകളില്‍ എത്തിക്കും.2022 ജനുവരിയിലാണ് റിലീസ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker