Home-bannerKeralaNewsRECENT POSTSTop Stories

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കാത്ത മരട് മുന്‍സിപ്പാലിറ്റിക്കെതിരെ നടപടിയുമായി സുപ്രീം കോടതി

കൊച്ചി: മൂന്ന് മാസം മുമ്പ് ഉത്തരവിട്ടിട്ടും മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കാത്തതിനെതിരെ മരട് മുന്‍സിപാലിറ്റിയ്‌ക്കെതിരെ സുപ്രീംകോടതി നടപടി. തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച കൊച്ചി മരടിലെ നാല് ഫ്ളാറ്റുകളാണ് പൊളിച്ച് നീക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നത്. എന്നാല്‍ മൂന്ന് മാസം കഴിഞ്ഞിട്ടും ഉത്തരവ് നടപ്പിലാക്കത്തില്‍ മരട് മുനിസിപാലിറ്റിയ്ക്കെതിരെ സുപ്രീംകോടതി കേസ് എടുത്തു. മരട് മുന്‍സിപ്പാലിറ്റിയെ എതിര്‍ കക്ഷിയാക്കി ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസെടുത്തിരിക്കുന്നത്. വെള്ളിയാഴ്ച കേസ് പരിഗണിക്കും.

മെയ് എട്ടിനാണ് ഫ്ളാറ്റുകള്‍ പൊളിച്ച് നീക്കാന്‍ കോടതി ഉത്തരവിട്ടത്. ഒരു മാസത്തിനകം ഫ്ളാറ്റുകള്‍ പൊളിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു ഉത്തരവ്. മൂന്ന് മാസം കഴിഞ്ഞിട്ടും ഉത്തരവ് നടപ്പിലാക്കിയിയിട്ടില്ല. ഇതിനുള്ള വിശദീകരണം മരട് മുന്‍സിപ്പാലിറ്റി കോടതിക്ക് നല്‍കേണ്ടി വരും. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ കോടതിയലക്ഷ്യ നടപടിയുള്‍പ്പെടെ നേരിടേണ്ടി വരും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button