NationalNewsRECENT POSTS
വിവാഹ ക്ഷണക്കത്തില്‍ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്ന മുദ്രവാക്യവുമായി യുവാവ്
ഭോപ്പാല്‍: പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ രാജ്യമെമ്പാടും അലയടിക്കുന്നതിനിടെ പൗരത്വ നിമയ ഭേദഗതിയെ അനുകൂലിച്ച് വിവാഹ ക്ഷണക്കത്തില്‍ മുദ്രാവാക്യവുമായി യുവാവ്. മധ്യപ്രദേശിലാണ് സംഭവം. പ്രഭാത് ഗഡ്വാള്‍ എന്നയാളാണ് തന്റെ വിവാഹ ക്ഷണക്കത്തില്‍ സിഎഎയെ അനുകൂലിച്ച് കൊണ്ടുള്ള മുദ്രാവാക്യങ്ങള്‍ ഉള്‍പ്പെടുത്തിയത്.
പൗരത്വ നിയമ ഭേദഗതിയെ കുറിച്ച് ജനങ്ങള്‍ക്ക് ശരിയായ അവബോധം നല്‍കാനും കൃത്യമായ വിവരങ്ങള്‍ നല്‍കാനുമാണ് ഇത്തരത്തില്‍ വിവാഹ ക്ഷണക്കത്തില്‍ തന്നെ പൗരത്വ നിയമ ഭേദഗതിയെ കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിയതെന്നാണ് വരന്റെ വിശദീകരണം. കത്തിലൂടെ ഈ നിയമ ഭേദഗതിയെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ ഒഴിവാക്കാനാകുമെന്നും ഇയാള്‍ അവകാശപ്പെടുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News