EntertainmentRECENT POSTS
സണ്ണി ലിയോള്‍ പങ്കുവെച്ച പുതിയ ചിത്രം കണ്ട് അമ്പരന്ന് ആരാധകര്‍
ബോളിവുഡ് താരം സണ്ണി ലിയോണിന്റെ പുതിയ ചിത്രങ്ങള്‍ കണ്ട് അന്തംവിട്ട് ആരാധകര്‍. ‘പ്രെറ്റി വുമണ്‍ മൊമെന്റ്’ എന്ന അടിക്കുറുപ്പോടെ താരം തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഈ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. സണ്ണിയുടെ ഭര്‍ത്താവ് ഡാനിയല്‍ വെബര്‍ എടുത്ത ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമാണിത്. പോള്‍ക്ക ഡോട്ട് വസ്ത്രമണിഞ്ഞ് അതിസുന്ദരിയായിരിക്കുന്ന സണ്ണിയുടെ ചിത്രമാണിത്.
നിലവില്‍ യുവാക്കളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള റിയാലിറ്റി ഷോയായ ‘സ്പ്ലിറ്റ്സ്വില്ല 12’ന്റെ വിധികര്‍ത്താവാണ് സണ്ണി. ‘കൊക്കകോള’ എന്ന ഒരു ഹൊറര്‍-കോമഡി ചിത്രത്തിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മലയാള ചിത്രമായ രംഗീലയിലും ഈ താരസുന്ദരി വേഷമിടുന്നുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News