ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി പ്രചരിപ്പിച്ചു; യുവതിയും പ്രതിശ്രുത വരനും ജീവനൊടുക്കി
ചെന്നൈ: ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രങ്ങളാക്കി പ്രചരിപ്പിച്ചതില്‍ മനംനൊന്ത് യുവതിയും തൊട്ട് പിന്നാലെ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു. ചെന്നൈയിലാണ് സംഭവം. 22കാരി രാധികയും പ്രിതിശ്രുത വരന്‍ വിഘ്നേഷു(22)മാണ് ജീവനൊടുക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസിയായ പ്രേംകുമാറിനെ പോലീസ് പിടികൂടി.
പ്രേംകുമാര്‍ കുറച്ചുനാള്‍ മുമ്പ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി വിവാഹം കഴിക്കാന്‍ ശ്രമം നടത്തിയിരുന്നു. ഇതിനെതിരെ വിഘ്നേഷ് പരാതി നല്‍കിയിരുന്നു. ഈ ശത്രുതയില്‍ പകരം വീട്ടാനായി പ്രേംകുമാര്‍ രാധികയുടെ ചിത്രം മോര്‍ഫ് ചെയ്ത് നഗ്‌ന ചിത്രമാക്കി പ്രചരിപ്പിച്ച് പകരം വീട്ടുകയായിരുന്നു.
പ്രേംകുമാര്‍ ഫേസ്ബുക്കിലൂടെ ചിത്രങ്ങള്‍ പ്രചരിച്ചതോടെ രാധിക ജീവനൊടുക്കുകയായിരിന്നു. തൊട്ടു പിന്നാലെ തന്നെ വിഘ്‌നേഷും ജീവനൊടുക്കി. സംഭവത്തെത്തുടര്‍ന്ന് ബന്ധുക്കളും പ്രദേശവാസികളും പ്രതിഷേധവുമായി രംഗത്തെത്തിയതിനെ തുടര്‍ന്നാണ് പ്രേംകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തത്.