ന്യൂഡല്‍ഹി: മാതാപിതാക്കള്‍ക്ക് വാടസ് ആപ്പ് വഴി ആത്മഹത്യാകുറിപ്പ് അയച്ച ശേഷം 26കാരന്‍ ജീവനൊടുക്കി. ഡല്‍ഹിയില്‍ ഹാര്‍ഷ് ഖണ്ടേല്‍വാള്‍ എന്ന ഡെലിവറി ബോയിയാണ് സ്വന്തം മാതാപിതാക്കള്‍ക്ക് വാട്‌സ്ആപ്പ് സന്ദേശം അയച്ചതിന് ശേഷം ആത്മഹത്യ ചെയ്തത്.
മമ്മി പപ്പാ, ദയവായി എന്നോട് ക്ഷമിക്കൂ. എന്റെ മൃതദേഹം ഐടിഒ ബ്രിഡ്ജിന്
താഴെയുണ്ടാകുമെന്നായിരുന്നു സന്ദേശം. ജൂണ്‍ 30 ന് രാത്രി തന്റെ സുഹൃത്തുക്കളോടൊപ്പം ഹര്‍ഷ് ഒരു സുഹൃത്തിന്റെ ഭാര്യയുടെ ജന്മദിനം ആഘോഷിക്കാന്‍ മുര്‍താലിലേക്ക് പോയിരുന്നു. ജൂലൈ ഒന്നിനാണ് വാട്‌സ്ആപ്പ് സന്ദേശം ലഭിച്ചത്. സ്‌കൂട്ടറും പേഴ്‌സും മറ്റ് കാര്യങ്ങളും ഐടിഒ ഫ്ലൈഓവറിലും ശരീരം ഐടിഒ ബ്രിഡ്ജിന് താഴെയുമായിരിക്കുമെന്നാണ് സന്ദേശത്തിലുണ്ടായിരുന്നത്.
സന്ദേശം വായിച്ചതിനുശേഷം, ഹാര്‍ഷിന്റെ കുടുംബം ഐടിഒ ബ്രിഡ്ജില്‍ എത്തുകയും അവിടെ നിന്ന് അയാളുടെ സാധനങ്ങള്‍ കണ്ടെത്തുകയുമായിരുന്നു. ഉടന്‍ തന്നെ ഇന്ദ്രപ്രസ്ഥ എസ്റ്റേറ്റ് പോലീസ് സ്റ്റേഷനില്‍ ഇവര്‍ പരാതി നല്‍കി. എന്നാല്‍ പരാതിയില്‍ ആദ്യം പോലീസ് അധികം ശ്രദ്ധ കാണിച്ചില്ലെന്നും ഹാര്‍ഷിന്റെ കുടുംബം ആരോപിക്കുന്നുണ്ട്. മൂന്ന് ദിവസം നടത്തിയ തെരച്ചിലിനൊടുവിലാണ് യമുനനദിക്ക് സമീപത്ത് നിന്ന് പോലീസ് യുവാവിന്റെ മൃതദേഹം കണ്ടെടുത്തത്.
മകന്റേത് കൊലപാതകമാണെന്ന് ഹര്‍ഷിന്റെ മാതാപിതാക്കളുടെ സംശയം. ജൂലൈ ഒന്നിന് വീട്ടിലേക്ക് വിളിച്ച് അല്‍പ്പസമയത്തിനകം എത്തുമെന്ന പറഞ്ഞ മകന്റെ ഫോണില്‍ കുറച്ചുസമയത്തിന് ശേഷം എത്തിയ സന്ദേശം മറ്റാരോ അയച്ചതാകാമെന്നാണ് ഇവരുടെ സംശയം. ഇയാളുടെസുഹൃത്തുക്കളെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് പറഞ്ഞു.