പന്തപ്രയിലെ ആദിവാസികള്‍ക്ക് ഒരു വര്‍ഷത്തിനുള്ളില്‍ വീട്,എറണാകുളം കളക്ടര്‍ സുഹാസിന്റെ ആദ്യ നടപടിയില്‍ കയ്യടിച്ച് സോഷ്യല്‍ മീഡിയ
കൊച്ചി: പ്രളയക്കെടുത്തിക്കാലം അതിസമര്‍ദ്ധമായി മറികടക്കാന്‍ കുട്ടനാട്ടുകാരോട് തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച കളക്ടറാണ് മുന്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ എസ്.സുഹാസ്. അടിസ്ഥാന ജനവിഭാഗങ്ങളുടെ ഉയര്‍ച്ചയ്ക്കായി നിരവധി പദ്ധതികളാണ് പൊതു സ്വകാര്യ പങ്കാളിത്തത്തോടെ സുഹാസ് നടപ്പിലാക്കിയത്.
മെട്രോ നഗരമായ കൊച്ചിയിലെത്തിയങ്കിലും ഈ നിലപാടില്‍ മാറ്റമില്ലെന്നാണ് സുഹാസിന്റെ ആദ്യ നടപടികള്‍ വ്യക്തമാക്കുന്നത്. സാധാരണ നിലയില്‍ ജില്ലാ ഭരണകൂടങ്ങള്‍ കാര്യമായി പരിഗാണിയ്ക്കാത്ത എറണാകുളം ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ നിന്നാണ് കളക്ടര്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിയ്ക്കുന്നത്.കോതമംഗലം കുട്ടമ്പുഴ ആദിവാസി മേഖലയിലെ പന്തപ്ര കോളനിയിലാണ് കളക്ടര്‍ ആദ്യമെത്തിയത്.ഇവിടുത്ത താമസക്കാര്‍ക്കുള്ള വീട് നര്‍മ്മാണം ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് കളക്ടര്‍ ഉറപ്പു നല്‍കി.
വന്യമൃഗങ്ങളുടെ ശല്യം മൂലം വാരിയം ആദിവാസി ഊരില്‍ നിന്നും വീടും കൃഷിയിടവും ഉപേക്ഷിച്ചെത്തിയ അറുപത്തിയേഴ് കുടുംബങ്ങളാണ് പന്തപ്രയില്‍ കുടില്‍ കെട്ടി താമസിക്കുന്നത്. വര്‍ഷങ്ങള്‍ നീണ്ട സമരങ്ങള്‍ക്കൊടുവിലാണ് ഇവര്‍ക്ക് വീട് വെക്കാന്‍ സര്‍ക്കാര്‍ രണ്ടേക്കര്‍ ഭൂമിയും ഒരു വീടിന്റെ നിര്‍മ്മാണത്തിനായി ആറ് ലക്ഷം രൂപയും അനുവദിച്ചത്.
വനഭൂമിയായതിനാല്‍ മരം മുറിയ്ക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ മൂലം വീടു നിര്‍മ്മാണം അനിശ്ചിതമായി നീണ്ടു.ഇതുമായി ബന്ധപ്പെട്ട് നിരവനധി നിവേദനങ്ങളും ലഭിച്ചു. തുടര്‍ന്നാണ് ആദ്യ സന്ദര്‍ശനം പന്തപ്ര കോളനിയിലേക്ക് ആക്കിയത്.ആദിവാസികളോടൊപ്പം ഉച്ചയൂണും കഴിച്ചാണ് കളക്ടര്‍ മടങ്ങിയത്.കളക്ടറുടെ വരവോടെ വീടെന്ന സ്വപ്‌നം പൂര്‍ത്തിയാകുമെന്ന പ്രതീക്ഷയിലാണ് കോളനിവാസികള്‍