തനിക്ക് ലൈംഗിക സന്ദേശം അയച്ചയാള്‍ക്ക് എട്ടിന്റെ പണികൊടുത്ത് നടി സുചിത്ര കൃഷ്ണമൂര്‍ത്തി
ഫേസ്ബുക്കിലൂടെ തനിക്ക് ലൈംഗിക സന്ദേശമയച്ചയാള്‍ക്ക് നടിയും ഗായികയും ചിത്രകാരിയുമായ സുചിത്ര കൃഷ്ണമൂര്‍ത്തി കൊടുത്തത് എട്ടിന്റെ പണി. സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതം മുംബൈ പോലീസിനെ ടാഗ് ചെയ്ത് ട്വീറ്റ് ചെയ്താണ് നടി പണികൊടുത്തത്.
‘നാഷണല്‍ ക്രൈം പ്രിവന്‍ഷന്‍ കൗണ്‍സിലില്‍ ജോലി ചെയ്യുന്നു എന്ന് അവകാശപ്പെടുന്ന ഒരാളാണ് സ്ത്രീകളെ ഇത്തരത്തില്‍ ഉപദ്രവിക്കുന്നത്. മുംബൈ പോലീസ് ദയവായി ശ്രദ്ധിക്കുക. ഫേസ് ബുക്കിലാണ് എനിക്ക് ഈ സന്ദേശം ലഭിച്ചത്’. എന്നായിരിന്നു നടിയുടെ ട്വീറ്റ്.
നടി ട്വീറ്റ് മുംബൈ പോലീസിനും ടാഗ് ചെയ്തതോടെ ട്വീറ്റ് സൈബര്‍ പോലീസിന് കൈമാറിയെന്നും അന്വേഷിച്ച് നടപടിയെടുക്കുമെന്നും മുംബൈ പോലീസ് വ്യക്തമാക്കി. ഇത്തരം കാര്യങ്ങള്‍ 100ല്‍ വിളിച്ചോ ട്വീറ്റ് ചെയ്തോ അറിയിച്ചാല്‍ കൃത്യമായ ഇടപെടലുണ്ടാകുമെന്നും പോലീസ് വിശദമാക്കി.തുടര്‍ന്ന് ഉടന്‍ തന്നെ പ്രതികരിച്ചതില്‍ നന്ദിയുണ്ടെന്ന് സുചിത്ര ട്വീറ്റ് ചെയ്തു.