നീ ഈ കൊറോണ കാലത്ത് കല്യാണം കഴിക്ക്, വളരെ ലാഭമാണെന്ന് അനിയന്റെ ഉപദേശം; വിവാഹത്തെ കുറിച്ച് സുബി സുരേഷ്
പുതിയ യൂട്യൂബ് ചാനലും കൃഷിയും ഡയറ്റുമൊക്കെയായി സമയം ചെലവിടുകയാണ് നടിയും അവതാരകയുമായ സുബി സുരേഷ്. വിവാഹത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം ഇപ്പോള്‍. അനിയന്‍ എബിയുടെ രസകരമായ ഉപദേശവും തന്റെ തീരുമാനത്തെ കുറിച്ചുമാണ് സുബി പ്രമുഖ വനിതാ പ്രസിദ്ധീകരണത്തോട് വ്യക്തമാക്കിയിരിക്കുന്നത്.
”അടുത്തിടെയായിരുന്നു അനിയന്‍ എബിയുടെ വിവാഹം. അവന്‍ തമാശയ്ക്ക് പറയാറുണ്ട്, എടീ എന്റെ കല്യാണം നടന്നപ്പോള്‍ ഭയങ്കര ചെലവായിരുന്നു. നീ ഈ കൊറോണ കാലത്ത് കല്യാണം കഴിക്ക്, വളരെ ലാഭമാണ്. അധികം ആഘോഷവും വേണ്ട, തിരക്കും കാണില്ല എന്ന്” എന്നാണ് സുബി പറയുന്നത്.
എന്നാല്‍ തത്‌ലംകാവിവാഹത്തെ കുറിച്ച് ചിന്തിച്ചിട്ടില്ല എന്നാണ് സുബി പറയുന്നത്. 74-ല്‍ കിലോയില്‍ നിന്നും 55 കിലോയിലേക്ക് എത്തിയതിനെ കുറിച്ചും സുബി വ്യക്തമാക്കുന്നുണ്ട്. ചോറ് ഒഴിവാക്കി ഓട്‌സും ഗോതമ്പും ഉപയോഗിച്ചുള്ള വിഭവങ്ങള്‍ കൂടുതലായി കഴിക്കാന്‍ തുടങ്ങി. ഒപ്പം വര്‍ക്കൗട്ടും കൂടിയതോടെയാണ് ഭാരം കുറഞ്ഞത് എന്നാണ് സുബി പറയുന്നത്.
തൈറോയിഡ് പോലുള്ള ആരോഗ്യപ്രശ്നങ്ങളാണ് തടി കൂടിയതിന് പിന്നില്‍. തടി കുറഞ്ഞതോടെ പലരും ചോദിക്കുന്നത് ഷുഗര്‍ ആണോയെന്നാണ്. എന്നാല്‍ തനിക്ക് മറ്റ് രോഗങ്ങള്‍ ഒന്നുമില്ലെന്നും സുബി വ്യക്തമാക്കി.