KeralaNewsRECENT POSTS
പരീക്ഷ മാറ്റിവെച്ചില്ല; സി.ഇ.ടി എഞ്ചിനീയറിംഗ് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ അധ്യാപകനെ പൂട്ടിയിട്ടു
തിരുവനന്തപുരം: ഹര്‍ത്താലില്‍ പരീക്ഷമാറ്റിവയ്ക്കാത്തതില്‍ പ്രതിഷേധിച്ച് സിഇടി എഞ്ചിനീയറിംഗ് കോളജില്‍ വിദ്യാര്‍ഥികള്‍ പരീക്ഷാ കണ്‍ട്രോളറെ ഉപരോധിച്ചു. ഹര്‍ത്താലിനെ തുടര്‍ന്ന് വാഹനങ്ങള്‍ ലഭിക്കാതെ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയ്ക്ക് എത്തിച്ചേരാന്‍ കഴിഞ്ഞിരുന്നില്ല. ഇത് മനസിലാക്കിയിട്ടും പരീക്ഷമാറ്റിവയ്ക്കാന്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് പരീക്ഷാ ചുമതലയുള്ള അധ്യാപകനെ വിദ്യാര്‍ഥികള്‍ ഉപരോധിച്ചത്. പരീക്ഷ ബഹിഷ്‌ക്കരിച്ചായിരുന്നു സമരം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News