KeralaNewsRECENT POSTS
കൊല്ലത്ത് മുന്‍സിഫ് മജിസ്‌ട്രേറ്റിന് തെരുവ് നായ ആക്രമണത്തില്‍ പരിക്ക്
കൊല്ലം: കൊല്ലത്ത് തെരുവ് നായയുടെ ആക്രമണത്തില്‍ മുന്‍സിഫ് മജിസ്ട്രേറ്റിന് പരിക്കേറ്റു. പരവൂര്‍ മുന്‍സിഫ് മജിസ്ട്രേറ്റ് ഷാനവാസിനാണ് തെരുവ് നായയുടെ ആക്രമണമേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ നടക്കാന്‍ ഇറങ്ങിയ ഷാനവാസിനെ പരവൂരില്‍ വെച്ച് തെരുവ് നായ ആക്രമിക്കുകയായിരിന്നു. മുന്‍സിഫ് മജിസ്ട്രേറ്റ് ഇപ്പോള്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
സംസ്ഥാനത്ത് തെരുവ് നായ ആക്രമണം വര്‍ധിച്ച് വരുന്നതായാണ് റിപ്പോര്‍ട്ട്. മുമ്പും സമാനമായ നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം മലപ്പുറത്ത് തെരുവ് നായയുടെ ആക്രമണത്തില്‍ കുട്ടികള്‍ അടക്കം നാല് പേര്‍ക്ക് പരിക്കേറ്റിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News