മൂത്രത്തില്‍ കല്ലിന് ചികിത്സ തേടിയെത്തിയ വീട്ടമ്മയുടെ കൈകാലുകള്‍ മുറിച്ചു നീക്കി! ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ ഭര്‍ത്താവ്
കൊച്ചി: മൂത്രത്തില്‍ കല്ലിന് ചികിത്സതേടി ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലെത്തിയ വീട്ടമ്മയുടെ കൈകാലുകള്‍ മുറിച്ച് നീക്കേണ്ടി വന്നു. ആശുപത്രി അധികൃതര്‍ക്കെതിരെ പരാതിയുമായി യുവതിയുടെ ഭര്‍ത്താവ്. യുവതിയുടെ ഭര്‍ത്താവിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഞെട്ടിപ്പിക്കുന്ന സംഭവങ്ങളുടെ കഥ പുറംലോകം അറിയുന്നത്. കഴിഞ്ഞ ജൂണ്‍ ഒന്നിനാണ് മൂത്രക്കല്ല് സംബന്ധിച്ച ചികിത്സയ്ക്കായി വീട്ടമ്മയെ ഒറ്റപ്പാലത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അഡ്മിറ്റ് ആയി ഉടന്‍ തന്നെ യുവതിയെ സര്‍ജറിക്ക് വിധേയയാക്കി. അന്ന് രാത്രി 12 മണിയോടെ യുവയുടെ ബി.പി കുറഞ്ഞ് പോകുന്നതായും ഹൃദയത്തിന്റെ പ്രവര്‍ത്തനത്തില്‍ തകരാറുകള്‍ കാണിക്കുന്നതായും രക്തത്തില്‍ ബാക്ടീരിയ ഇന്‍ഫെക്ഷന്‍ ആണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തുടര്‍ന്ന് മരണത്തോട് മല്ലടിച്ചികൊണ്ടിരുന്ന ഭാര്യയെ സ്വന്തം ഉത്തരവാദിത്വത്തില്‍ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവിടെ നാലു ദിവസം ഐ.സി.യുവില്‍ കിടന്ന് പുറത്ത് വരുമ്പോള്‍ യുവതിയുടെ കൈകാലുകള്‍ കരിഞ്ഞ നിലയിലായിരിന്നുവെന്ന് ഭര്‍ത്താവ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. തുടര്‍ന്ന് യുവതിയെ വിദഗ്ധ ചികിത്സയ്ക്കായി കൊച്ചി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരിന്നു. തുടര്‍ന്ന് രണ്ടു കൈകളും രണ്ടു കാലും സര്‍ജറി ചെയ്ത് കറുപ്പ് ജീര്‍ണിച്ച ഭാഗങ്ങള്‍ മുറിച്ചു മാറ്റുകയായിരിന്നു.
ഭര്‍ത്താവ് ഹരിദാസ് കാവനാട്ടിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
കാണുമ്പോള്‍ ആരും പകച്ചുപോകരുത്. 1/6/19 ന് 3mm stone സംബന്ധിച്ച് ചികിത്സയ്ക്ക് ഒറ്റപ്പാലം വള്ളുവനാട് ആശുപത്രിയില്‍ പോയ ഒരു രോഗിയുടെ കൈകാലുകളുടെ അവസ്ഥയാണ് ഈ കാണുന്നവ.അന്നുമുതല്‍ ഇന്നുവരെ നാല് ആശുപത്രികളിലെ ഐസിയു വിലും വാര്‍ഡിലും ജീവന്‍ നിലനിര്‍ത്താന്‍ പാടു പെടുകയാണിവള്‍.20 വര്‍ഷത്തില്‍ ഒരിക്കല്‍ പോലും ആശുപത്രിയില്‍ അഡ്മിറ്റ് ആയി ചികിത്സിക്കാന്‍ ഇടവന്നിട്ടില്ലാത്ത ഇവര്‍ക്ക് ഈ അവസ്ഥ വരാന്‍ എന്താണ് കാരണം എന്ന്ഇപ്പോഴുംഅറിയുന്നില്ല.അസഹനീയമായ വേദനയും, ഛര്‍ദിയും കാരണമാണ് 1/6 ന് വള്ളുവനാട് അഡ്മിറ്റ് ആയി ഉടന്‍തന്നെ സ്റ്റോണ്‍ നീക്കം ചെയ്യാന്‍ സര്‍ജറി നടത്തിയത്.അത് കഴിഞ്ഞ് വൈകുന്നേരം 6 മണിക്ക് ഉന്മേഷവതിയായി സംസാരിച്ചു SICU വിലേക്ക് കൊണ്ടുപോയ അവര്‍ക്ക് രാത്രി 12 മണിയോടെ BP താണ് പോകുന്നതായും ഹൃദയ ത്തിന്റെ പ്ര വര്‍ത്തനം തകരാറുകള്‍ കാണിക്കുന്നതായും രക്തത്തില്‍ Bacteria infectionഉണ്ടെന്നുംഡോക്ടര്‍അറിയിക്കുന്നു … .വേണ്ടപെട്ടവരെ അറിയിച്ചുകൊള്ളാന്‍ പറഞ്ഞ് MICU വിലേക്കു മാറ്റുന്നു.2/6,3/6 തിയ്യതികളില്‍ മരണത്തോട് മല്ലടിച്ച് പ്രത്യേക പുരോഗതി ഒന്നും ഇല്ലാത്തതിനാല്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ Coimbatore KMCH ലേക്ക് കൊണ്ടുപോയി അവിടെ നാല് ദിവസം ഐസിയു വില്‍ കിടന്നു പുറത്തുവരുമ്പോള്‍ കൈകാലുകള്‍ കരിഞ്ഞ നിലയില്‍ കറുത്ത രൂപത്തിലായിരുന്നു. വള്ളുവനാട് ഹോസ്പിറ്റലില്‍ നിന്ന് വരുമ്പോള്‍ ഈ ഭാഗങ്ങള്‍ നീല കളറില്‍ ആയിരുന്നെന്നും തുടര്‍ന്ന് കറുത്ത അവസ്ഥയില്‍ ആയതിനാല്‍ അവിടെ dead cells ആണെന്നും അ ഭാഗങ്ങള്‍ Gangrene എന്ന നിലയില്‍ മുറിച്ചു മാറ്റേണ്ടി വരും എന്നും അറിയിച്ചു. 19/6 നൂ അവയവങ്ങള്‍ മുറിച്ചു മാറ്റുന്നത് ഒഴിവാക്കാന്‍ കുറച്ചു ആയുര്‍വേദം കൂടി നോക്കാമെന്ന് പ്രതീക്ഷിച്ചു പട്ടാമ്പിയിലെ ആശുപത്രിയിലേക്ക് പോന്നു.ചികിത്സ തുടരുന്നതിനിടെ ഇടതു കയ്യിലെ ജീര്‍ണിച്ച ഭാഗങ്ങള്‍ അഴുകിതുടങ്ങി.ഉടനെ amputation വേണ്ടിവരുമെന്ന് ഡോക്ടര്‍ പറഞ്ഞതനുസരിച്ച് 25/6 നു കൊച്ചി അമൃത ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു .അന്നുമുതല്‍ B ബ്ലോക് MICU വില്‍ ചികിത്സയിലാണ്.ഇതിനിടെ 3 ഘട്ടങ്ങളായി 2 കൈകളും 2 കാലുകളും സര്‍ജറി ചെയ്തു കറുപ്പ് നിറം ബാധിച്ചു ജീര്‍ണിച്ച ഭാഗങ്ങള്‍ നീക്കം ചെയ്തു കഴിഞ്ഞു ശരീരത്തിന് പുറകില്‍ മൂന്നിടത്ത് bedsore, ചെറുകുടലില്‍ നേരിയ രക്ത സ്രാവം, lowering HB,പിന്നെ സര്‍ജറി യുടെ വ്രണങ്ങള്‍ എല്ലാംകൂടി നരകതുല്യമായ നിമിഷങ്ങള്‍ മാത്രം.
3 mm stone മാത്രം ഉണ്ടായിരുന്ന രോഗി എങ്ങനെ ഈ അവസ്ഥയില്‍ എത്തി എന്നതിന് ആര്‍ക്കും ഒരു മറുപടിയും ഇല്ല.പക്ഷേ,Starhealth ഇന്‍ഷുറന്‍സ് മറുപടി തന്നു…..ഇതെല്ലാം Renal Calculi.യുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ claim അനുവദിക്കാന്‍ പറ്റില്ല എന്ന്.10 ലക്ഷം രൂപയുടെ Health Insurance ഉണ്ടായിട്ടും. രോഗി ഇത്രയും അതീവ ഗുരുതരാവസ്ഥയില്‍
കിടക്കുമ്പോഴും വിചിത്രമായ കണ്ടെത്തലുകള്‍ നടത്തി claim നിഷേധിക്കുന്ന സ്റ്റാര്‍ Health അധികൃതര്‍ക്കെതിരെ നടപടിയുമായി മുന്നോട്ട് പോകേണ്ടിവരും.പക്ഷേ തത്കാലം അതിനൊന്നും നമുക്ക് പറ്റില്ലല്ലോ.Renal calculi ആണെങ്കില്‍ ചികിത്സ നടത്തിയത് സ്റ്റാര്‍ health approve ചെയ്ത ഹോസ്പിറ്റലില്‍ ആണ്. ചികിത്സ നടത്തി രോഗം ഭേദമില്ലാതെ മറ്റൊരു രോഗവുമായി ആശുപത്രികളില്‍ പോകേണ്ടി വരുന്നു എങ്കില്‍ അതിനു ഉത്തരവാദി ആരാണ് എന്ന പ്രസക്തമായ ചോദ്യം ഇവിടെയുണ്ട്.കൂടാതെ രോഗിയുടെ ഇപ്പോഴത്തെ അവസ്ഥയും സ്റ്റോണ്‍ സംബന്ധിച്ചുള്ള അസുഖവും തമ്മില്‍ ബന്ധമുള്ളതായി ഡോക്ടമാര്‍ പറഞ്ഞിട്ടില്ല. ഈ insurance എടുക്കുന്നവര്‍ക്ക് ആലോചിക്കാന്‍ ഒരു അവസരമായി ഇതിനെ കാണണം.സ്റ്റോണ്‍ വന്നവര്‍ക്ക് ഹൃദയം പോയാലും,ശ്വാസതടസ്സം വന്നാലും,അവയവങ്ങള്‍ നഷ്ടപ്പെട്ടാലും claim നിഷേധിക്കാന്‍ മതിയായ കാരണങ്ങള്‍ ഗവേഷണം നടത്തി കണ്ടെത്തുന്നവര്‍ രോഗികള്‍ക്ക് വാഗ്ദാനം ചെയ്യുന്ന ചികിത്സ സുരക്ഷ ഉറപ്പ് വരുത്തുകയും ചെയ്യേണ്ട ബാധ്യത മറന്നു പോകുന്നു.
ഏതായാലും.സ്റ്റോണ്‍ സംബന്ധമായി അനുഭവം വെച്ച് പറയട്ടെ…..അസഹ്യമായ വേദനയുണ്ടെങ്കിലും ഒരു physiciaന്റെ അടുത്ത് പോകുക. ഒന്നുരണ്ടു ദിവസമെങ്കിലും അഡ്മിറ്റ് ചെയ്തു കുറവില്ലെങ്കില്‍ മാത്രം surgery കാര്യം ആലോചിച്ചാല്‍ മതി. 6_7 mm വരെ യുളള സ്റ്റോണ്‍ മരുന്നുകൊണ്ട് മാ റു ന്നുണ്ട്.ഈ ദുരനുഭവം ആര്‍ക്കും ഉണ്ടാകാതിരിക്കാന്‍ പ്രാര്‍ത്ഥന യോടെ….. ഏതെങ്കിലും ചികിത്സ കേന്ദ്രത്തിനു വിരുദ്ധമായ നിലപാടുകള്‍ കൊണ്ടല്ല സ്വന്തം അനുഭവം പങ്കുവെക്കാന്‍ വേണ്ടിയാണ് ഈ പോസ്റ്റ് ഇട്ടത്…..