CrimeKeralaNewsRECENT POSTS

സർക്കാർ ജപ്തി ചെയ്ത സ്റ്റാർ ഹോട്ടലിൽ നിന്നും മോഷണം: കൊച്ചിയിൽ നാലുപേർ അറസ്റ്റിൽ

കൊച്ചി:സാമ്പത്തിക നടപടികളെ തുടർന്ന് സർക്കാർ ജപ്തി ചെയ്ത എട്ടു നിലയുള്ള സ്റ്റാർ ഹോട്ടലിൽ നിന്ന് ഫർണിച്ചറുകളും ഇലക്ട്രോണിക്സ് ഐറ്റങ്ങളും അടുക്കള ഉപകരണങ്ങളും മോഷ്ടിച്ച തമിഴ്നാട് ഗൂഡല്ലൂർ ജില്ല കടലൂർ മാവട്ടം അയ്യപ്പൻകോവിൽ തെരുവിൽ 35 വയസ്സുള്ള സുരേഷ്, തിരുനെൽവേലി ശങ്കരൻ കോവിൽ 58 വയസുള്ള തങ്ക പാണ്ഡ്യൻ, എറണാകുളം ഗാന്ധിനഗറിൽ ഉദയാ കോളനിയിൽ 34 വയസ്സുള്ള സുധീഷ്, ഗാന്ധിനഗർ ഉദയാ കോളനിയിൽ 48 വയസ്സുള്ള റഫീഖ് എന്നിവരെയാണ് സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തത്. സംശയാസ്പദമായ സാഹചര്യത്തിൽ എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപത്ത് ഹോട്ടലിൽ ഉപയോഗിക്കുന്ന ഉപകരണങ്ങളുമായി പ്രതികളായ സുരേഷ്, തങ്ക പാണ്ഡ്യൻ എന്നിവർ നിൽക്കുന്നത് കണ്ടു പോലീസ് ചോദ്യം ചെയ്തതിൽ പലതരത്തിലുള്ള കള്ളങ്ങൾ പറഞ്ഞു പോലീസിനെ കമ്പിളിപ്പിക്കാൻ ശ്രമിച്ചു. ഇവർ പറഞ്ഞതെല്ലാം പരിശോധിച്ചതിൽ നുണകൾ ആണെന്ന് പോലീസിന് മനസ്സിലായി പിന്നീടുള്ള ചോദ്യത്തിൽ സൗത്ത് റെയിൽവേ സ്റ്റേഷന് സമീപമുള്ള പൂട്ടിക്കിടന്ന സ്റ്റാർ ഹോട്ടലിൽ നിന്നും മോഷ്ടിച്ചതാണെന്ന്‌ പ്രതികൾ സമ്മതിച്ചു കൂടുതൽ ചോദ്യം ചെയ്തതിൽ ഈ ഹോട്ടലിൽ നിന്നു തന്നെ കൂടുതൽ സാധനങ്ങൾ കളവ് പോയി എന്ന് പോലീസിന് മനസ്സിലായി തുടർന്ന് നടന്ന അന്വേഷണത്തിൽ ഉദയ കോളനിയിലുള്ള സുധീഷും റഫീക്കും ആണെന്ന് വ്യക്തമായി പിന്നീട് ഇവരെ വിവേകാനന്ദ റോഡിൽ വച്ച് പോലീസ് പിടികൂടുകയായിരുന്നു. ഇവരിൽ നിന്നും പോലീസ് മോഷണംപോയ സാധനങ്ങൾ പിടിച്ചെടുത്തു തുടർന്ന് റവന്യൂ റിക്കവറി വിഭാഗം തഹസിൽദാരെ അറിയിച്ചു അവർ എത്തി മോഷണ സാധനങ്ങൾ തിരിച്ചറിയുകയായിരുന്നു. എറണാകുളം അസിസ്റ്റന്റ് കമ്മീഷണർ കെ ലാൽജിയുടെയും സെൻട്രൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ് വിജയശങ്കറിന്റെയും നേതൃത്വത്തിൽ സബ്ഇൻസ്പെക്ടർ കിരൺ എസ് നായർ, മധു എ എസ് ഐ മാരായ ബോസ്, മോഹനൻ എസ് സി പി ഒ സന്തോഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത് പ്രതികളെ കോടതിയിൽ ഹാജരാക്കി

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker