ബനിയനും നിക്കറുമിട്ട് മഴയത്ത് ഡാന്‍സ്; ശ്രിയ ശരണിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു
ബനിയനും നിക്കറുമിട്ട് താരസുന്ദരി ശ്രിയ ശരണിന്റെ മഴയത്തുള്ള ഡാന്‍സ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. അടുത്തിടെ താരം പോസ്റ്റ് ചെയ്ത വീഡിയോയ്‌ക്കെതിരെയാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. ബാഴ്‌സലോണയില്‍ ഭര്‍ത്താവുമൊത്ത് അവധി ആഘോഷിക്കാന്‍ എത്തിയതായിരുന്നു ശ്രിയ.
ആര്‍ത്തലച്ച് മഴ വന്നപ്പോള്‍ താമസസ്ഥലത്ത് അടങ്ങിയൊതുങ്ങി ഇരിക്കാന്‍ ശ്രിയയ്ക്ക് ആയില്ല. നേരേ ബാല്‍ക്കണിയില്‍ പോയി നൃത്തം ചെയ്യാന്‍ തുടങ്ങി. ബനിയനും നിക്കറുമായിരുന്നു വേഷം. മഴയത്തെ സൂപ്പര്‍ഡാന്‍സ് ശ്രിയ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചതോടെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകള്‍ വന്നു.
ചിലര്‍ ശ്രിയയുടെ വസ്ത്രധാരണത്തെ തന്നെ വിമര്‍ശിച്ചു. എന്തായാലും വിമര്‍ശനങ്ങളോടൊന്നും ശ്രിയ പ്രതികരിച്ചിട്ടില്ല. റഷ്യക്കാരനായ ആന്‍ഡ്രി കൊസ്ച്ചീവുമായുള്ള ശ്രിയയുടെ വിവാഹം കഴിഞ്ഞ വര്‍ഷമായിരുന്നു.
ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് ശ്രിയ ശരണ്‍. പോക്കിരിരാജ, കാസനോവ എന്നീ ചിത്രങ്ങളിലാണ് മലയാളത്തില്‍ അഭിനയിച്ചത്. തമിഴില്‍ സണ്ടക്കാരിയെന്ന ചിത്രത്തില്‍ അഭിനയിക്കുകയാണ് താരമിപ്പോള്‍.
https://www.instagram.com/p/B2KMZwNlcOx/?utm_source=ig_web_copy_link
sriy