CricketHome-bannerNewsSports

മലിംഗ ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടു, ശ്രീലങ്കയ്ക്ക് 20 റൺസ് വിജയം

ലീഡ്‌സ്: കപ്പ് ഫേവറിറ്റുകളായ ഇംഗ്ലണ്ടിനെ സ്വന്തം മണ്ണിൽ മുട്ടുകുത്തിച്ച ശ്രീലങ്കയ്ക്ക് ലോക കപ്പ് ക്രിക്കറ്റിൽ വമ്പൻ ജയം. വമ്പൻ സ്കോറുകൾ മാത്രം കണ്ടു ശീലിച്ച ക്രിക്കറ്റ് പ്രേമികൾക്ക് ലോ സ്കോർ ക്രിക്കറ്റിന്റെ ആവേശം നൽകാനും ശ്രീലങ്കയ്ക്കായി. ജയത്തോടെ .ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ്, പാക്കിസ്ഥാന്‍ ടീമുകള്‍ക്കൊപ്പം ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ ഏറ്റവും കൂടുതല്‍ ജയം(5) നേടുന്ന ടീമായി ശ്രീലങ്ക മാറി.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ലങ്ക 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 232 റണ്‍സെടുത്തു. അര്‍ദ്ധ സെഞ്ചുറിയുമായി എയ്‌ഞ്ചലോ മാത്യൂസാണ്(85*) ലങ്കയെ 200 കടത്തിയത്. ഫെര്‍ണാണ്ടോ(49), കുശാല്‍ മെന്‍ഡിസ്(46) എന്നിവരാണ് ലങ്കയുടെ മറ്റ് ഉയര്‍ന്ന സ്‌കോറുകാര്‍. ഇംഗ്ലണ്ടിനായി ആര്‍ച്ചറും വുഡും മൂന്ന് വിക്കറ്റ് വീതവും ആദില്‍ റഷീദ് രണ്ടും വിക്കറ്റ് നേടി.

 

മറുപടി ബാറ്റിംഗിനിറങ്ങിയ   ഇംഗ്ലണ്ടിന്‍റെ പോരാട്ടം 47 ഓവറില്‍ 212 റൺസിന് അവസാനിച്ചു. മലിംഗ നാലും ധനഞ്ജയ മൂന്നും ഉഡാന രണ്ടും വിക്കറ്റ് വീഴ്ത്തി. ഇംഗ്ലണ്ടിനു വേണ്ടി പ്രതിരോധം തീർത്ത സ്റ്റോക്‌സ് 82 റണ്‍സുമായി പുറത്താവാതെ നിന്നു. എന്നാൽ സ്റ്റേക്സിന് പിന്തുണ നൽകാൻ ഇംഗ്ലണ്ട് നിരയിൽ ആളുണ്ടായിരുന്നില്ല.    അര്‍ദ്ധ സെഞ്ചുറി നേടിയ ജോ റൂട്ടാണ്(57) ഇംഗ്ലണ്ടിനായി തിളങ്ങിയ മറ്റൊരു താരം.   ജയത്തോടെ ലങ്ക പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button