ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ കൊടിയുടെ കീഴില്‍ നിന്ന് സല്യൂട്ട് അടിക്കേണ്ട് ആവശ്യം തനിക്കില്ലെന്ന് നടന്‍ ശ്രീനിവാസന്‍
ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ കൊടിയുടെ കീഴില്‍ നിന്ന് സല്യൂട്ട് അടിക്കേണ്ട് ആവശ്യം തനിക്കില്ലെന്ന് നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്‍. ഒരു സ്വകാര്യ ചാനലിലെ പരിപാടിയിലാണ് അദ്ദേഹം ഇത്തരത്തില്‍ പ്രതികരിച്ചത്. ‘അങ്ങനെ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ കൊടിയുടെ കീഴില്‍ നിന്നിട്ട് സല്യൂട്ട് അടിക്കേണ്ട ആവശ്യം എനിക്ക് തോന്നിയിട്ടില്ല. അങ്ങനെ സല്യൂട്ട് അടിക്കാന്‍ പറ്റിയ ഏതെങ്കിലും ഒരു പാര്‍ട്ടിയുണ്ടെന്ന് എനിക്ക് വിചാരവുമില്ല. ഇപ്പോള്‍ നിലവിലെ ഇന്ത്യയുടെ സാഹചര്യം വച്ചുനോക്കുമ്പോള്‍ അരവിന്ദ് കേജ്രിവാള്‍ വളരെ ഭേദപ്പെട്ട ഒരു ഭരണാധികാരിയാണെന്ന് പറയാം. അത് അപ്രിഷിയേറ്റ് ചെയ്യേണ്ടതായിട്ടുള്ള ഒരു രാഷ്ട്രീയ കാഴ്ചപ്പാടാണ് എനിക്ക് ഇപ്പോള്‍ ഉള്ളത്. വേറെ ആള്‍ക്കാര് മൊത്തത്തില്‍ പിശകാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. എനിക്ക് ഗുണ്ടാസംഘമൊന്നുമില്ല, എന്നെ സംരക്ഷിക്കാന്‍ ആരുമില്ല. വരുന്നിടത്തുവച്ച് വരുന്നപോലെ എന്ന ഒരു ലൈനില്‍. ചിലപ്പോള്‍ നമ്മളുടെ മനസിലുള്ളതിനെ ഒളിച്ചുവച്ച് പറയാന്‍ വളരെ ബുദ്ധിമുട്ടാണ്. ചിലപ്പോഴൊക്കെ ഞാന്‍ പറഞ്ഞിട്ടുണ്ട്. ഒരു നിവൃത്തിയുമില്ലെങ്കില്‍ പറഞ്ഞുപോകും’.-ശ്രീനിവാസന്‍ പറഞ്ഞു.