KeralaNewsRECENT POSTS

സ്വവര്‍ഗ്ഗ പ്രണയം സെക്സ് ചെയ്യാന്‍ മാത്രമുള്ള റിലേഷന്‍ഷിപ്പോ,തുറന്നടിച്ച് വീണ്ടും ശ്രീലക്ഷ്മി അറയ്ക്കല്‍

സ്ത്രീ സ്വയംഭോഗത്തെ കുറിച്ചുള്ള തുറന്നെഴുത്തുകളാണ് ശ്രീലക്ഷ്മി അറയ്ക്കലിനെ ശ്രദ്ധേയയാക്കിയത്.സ്വവര്‍ഗാനുരാഗത്തേക്കുറിച്ചാണ് ശ്രീലക്ഷ്മിയുടെ പുതിയ പോസ്റ്റ്.സ്വവര്‍ഗ്ഗ പ്രണയം കേവലമൊരു റിലേഷന്‍ ഷിപ്പ് മാത്രമല്ലെന്ന് ശ്രീലക്ഷ്മി പറയുന്നു.ഒരു പെണ്ണ് പെണ്ണിനെ പ്രണയിക്കുന്നും ആണ് ആണിനെ പ്രണയിക്കുന്നതും താന്‍ കണ്ടിട്ടുണ്ടെന്ന് ശ്രീലക്ഷ്മി വ്യക്തമാക്കുന്നു.

ശ്രീലക്ഷ്മി അറയ്ക്കലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

എത്ര നാളുകളായി നമ്മളിത് തന്നെ കാണുന്നു,, ഒന്ന് മാറ്റിപ്പിടിച്ചൂടേ..?

മലയാള സിനിമയില്‍ എത്രയോ കാലങ്ങളായി നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണ് ദിവ്യ പ്രണയങ്ങള്‍.

ദിവ്യപ്രണയം ആണ് ത്രെഡ് എങ്കില്‍ പല സിനിമകളും ഹിറ്റ് ആകും.

ചെമ്മീന്‍, നെല്ല് ഇങ്ങനെ കാലം ഒത്തിരി ഓടി ഓടി പോയിട്ടും ഇപ്പോഴും തട്ടത്തിന്‍ മറയത്ത്, മൊയ്തീന്‍ , അനിയത്തിപ്രാവ് ഇങ്ങനെ എല്ലാ ദിവ്യപ്രണയ സിനിമകളും ഹിറ്റ് ആകുന്നുണ്ട്.

എന്നാല്‍ എന്തുകൊണ്ടാണ് ഇത് heterosexualtiy യിലെ ദിവ്യപ്രണയം മാത്രം ഇങ്ങനെ വെള്ളിത്തിരയില്‍ വരുന്നത്?

സ്വവര്‍ഗ്ഗപ്രണയിതാക്കളെ ‘മലയാളസിനിമ’ എന്ന സ്പേസില്‍ ഉള്‍ക്കൊളളിക്കണ്ട എന്ന് മനപൂര്‍വ്വം കരുതിയിട്ടാണോ?
അതോ ആള്‍ക്കാര്‍ കൂക്കിതോല്‍പ്പിക്കും എന്ന ഭയം കൊണ്ടോ?

ട്രാന്‍സ്ജെന്‍ഡേഴ്സിന്റെ കഥ പറയുന്ന സിനിമകള്‍ മലയാളത്തില്‍ ഉണ്ടായി വരുന്നു എന്നത് പ്രതീക്ഷ നല്‍കുന്ന ഒന്നാണ്.
എന്നാല്‍ അതുപോലെതന്നെ വെള്ളിത്തിരയിലേക്ക് പകര്‍ത്തപ്പെടേണ്ടതാണ് സ്വവര്‍ഗ്ഗപ്രണയിതാക്കളുടെ ജീവിതവും.

സാധാരണക്കാരായ പല ജനങ്ങളും കരുതി വെച്ചിരിക്കുന്നത് സ്വവര്‍ഗ്ഗ പ്രണയം എന്നത് വെറും സെക്സ് ചെയ്യാന്‍ മാത്രം ഉളള ഒരു റിലേഷന്‍ഷിപ്പാണ് എന്നാണ്.
എന്നാല്‍ ഒരു ആണിനേയും പെണ്ണിനേയും പോലെതന്നെ, ചിലപ്പോള്‍ അതിനേക്കാള്‍ ഉപരിയായി ഒരു പെണ്ണ് പെണ്ണിനെ പ്രണയിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.
ഒരു ആണ് ആണിനെ പ്രണയിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.

സാധാരണ ഒരു ആണും പെണ്ണും തമ്മില്‍ ഉണ്ടാകുന്ന പ്രണയങ്ങളിലെ പോലെതന്നെ അടി, ഇടി, വഴക്ക് , മിസ് അണ്ടര്‍സ്റ്റാന്‍ഡിങ്ങ്, പരാതികള്‍, പരിഭവങ്ങള്‍ , സന്തോഷകരമായ ഒന്നിച്ചുളള യാത്രകള്‍ എന്നിങ്ങനെ എല്ലാ ചേരുവകളും അവരുടെ പ്രണയത്തിലും ഉണ്ട്.
എന്നിട്ടും എന്തുകൊണ്ട് അവരുടെ പ്രണയം പ്രമേയമാക്കി ഒരു ദിവ്യപ്രണയ സിനിമയും എന്തേ വരാത്തത് എന്നത് വളരെ സങ്കടമുളള കാര്യമാണ്.

ഒരാള്‍ ലെസ്ബിയനോ ഗേയോ ആണെന്ന് അറിഞ്ഞാല്‍ പിന്നെ സമൂഹത്തില്‍ ഉളള പലരും കരുതുന്നത് എന്നെ ഒറ്റക്ക് കിട്ടിയാല്‍ അവന്‍/ അവള്‍ റേപ്പ് ചെയ്യും എന്നാണ്.
ഈ ഭയം പടര്‍ന്ന് പന്തലിച്ച ഒരു മിഥ്യാധാരണയാണ്.
ഇത്തരം ധാരണകള്‍ മാറാന്‍ സിനിമ എന്ന സ്പേസില്‍ അവരുടെ പ്രണയംകൂടി ഉള്‍പ്പെടുത്തേണ്ടതായിട്ടുണ്ട്.

ഈ അടുത്ത് വായിച്ച Manoj Vellanad ന്റെ വീനസ് ഫ്ലൈട്രാപ്പില്‍ ഈ വിഷയവുമായ് ബന്ധപ്പെട്ട ഒരു കഥയുണ്ടായിരുന്നു.
ശരിക്കും ഒരു വിങ്ങലുണ്ടായി ആ കഥ വായിച്ചപ്പോള്‍.

സാഹിത്യത്തിലെന്നപോലെ സിനിമയിലും അവരുടെ ജീവിതങ്ങള്‍ വരണം.

സിനിമ എന്ന മാധ്യമത്തിന് സമൂഹത്തില്‍ , പ്രത്യേകിച്ച് വളര്‍ന്ന് വരുന്ന തലമുറയോട് ഒരുപാട് കാര്യങ്ങള്‍ സംവദിക്കാന്‍ കഴിയും.

സ്വവര്‍ഗ്ഗ പ്രണയത്തെപറ്റി സമൂഹത്തില്‍ നിലനില്‍ക്കുന്ന മിഥ്യാ ധാരണകള്‍ മാറ്റാന്‍ സിനിമക്ക് ഒരുപാട് ചെയ്യാന്‍ സാധിക്കും.

അതിനാല്‍ തന്നെ സമൂഹികമായ ഉത്തരവാദിത്തങ്ങള്‍ ഉളള സിനിമകള്‍ നിര്‍മ്മിക്കുക എന്നത് ഫിലീംമേക്കേഴ്സിന്റെ കര്‍ത്തവ്യം കൂടിയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker