മണ്ഡോദരിയും ലോലിതനും ഇനി ഒരുമിച്ച്; നടന്‍ ശ്രീകുമാറും സ്‌നേഹയും വിവാഹിതരായി
മറിമായം എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ ഇഷ്ട കഥാപാത്രങ്ങളായ മണ്ഡോദരിയും ലോലിതനും ഒന്നായി. നടന്‍ എസ്.പി ശ്രീകുമാറും മണ്ഡോദരിയായി വേഷമിടുന്ന നടി സ്‌നേഹ ശ്രീകുമാറും വിവാഹിതരായി. ഇന്ന് രാവിലെ തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയീശന്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
കുറച്ച് ദിവസം മുന്‍പ് ഇരുവരും വിവാഹതാരാകുന്നു എന്ന വാര്‍ത്തകള്‍ വന്നിരുന്നു. നിരവധി പേര്‍ ആശംസകളും നേര്‍ന്ന് രംഗത്തെത്തിയിരുന്നു. കഥകളിയും ഓട്ടന്‍തുള്ളലും അഭ്യസിച്ചിട്ടുള്ള സ്നേഹ അമേച്വര്‍ നാടകങ്ങളിലൂടെയാണ് അഭിനയ രംഗത്തേക്കെത്തുന്നത്. മറിമായത്തിലൂടെയാണ് കൂടുതല്‍ പ്രേക്ഷക ശ്രദ്ധ നേടിയത്. നിരവധി സിനിമകളിലും താരം വേഷമിട്ടിട്ടുണ്ട്.
മറിമായത്തിലെ അഭിനയത്തിന് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരമടക്കം നേടിയിട്ടുള്ള ശ്രീകുമാര്‍ ഇതിനോടൊകം 25ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.